കരുൺ നായർക്ക് സെഞ്ച്വറി, സർഫറാസിന് ഫിഫ്റ്റി; ഇംഗ്ലണ്ട് ലയൻസിനെതിരെ ഇന്ത്യ മികച്ച നിലയിൽ

അഭിമന്യു ഈശ്വരൻ, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Update: 2025-05-30 16:42 GMT
Editor : Sharafudheen TK | By : Sports Desk

ലണ്ടൻ: ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ചതുർദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 345-3 എന്ന നിലയിലാണ്. മലയാളി താരം കരുൺ നായർ സെഞ്ച്വറിയുമായി(157) ഇന്ത്യ എ ടീമിലേക്കുള്ള പ്രവേശനം ആധികാരികമാക്കി. 92 റൺസെടുത്ത് സർഫറാസ് ഖാൻ പുറത്തായി.അർധ സെഞ്ച്വറിയുമായി(53) ധ്രുവ് ജുറേലാണ് കരുൺ നായർക്കൊപ്പം ക്രീസിൽ.  ഓപ്പണർമാരായ അഭിമന്യു മിഥുൻ (8), യശസ്വി ജയ്സ്വാൾ (24) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് തുടക്കത്തിൽ നഷ്ടമായത്. സ്‌കോർബോർഡിൽ 12 റൺസ് ചേർക്കുന്നതിനിടെ നായകൻ അഭിമന്യു ഈശ്വരനെ ഇന്ത്യക്ക് നഷ്ടമായി. 51 റൺസിൽ നിൽക്കെ ജയ്‌സ്വാളും മടങ്ങി.

Advertising
Advertising

 എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കരുൺ-സർഫറാസ് കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് പോകുകയായിരുന്നു. ഐപിഎല്ലിന് ശേഷമെത്തിയ ധ്രുവ് ജുറേലും നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടംപിടിച്ചു. ഹർഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നർ. ചെന്നൈ സൂപ്പർ കിങ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത അൻഷുൽ കാംബോജ് പേസ് നിരയിൽ ടീമിലുണ്ട്.

ഇന്ത്യ എ: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ താക്കൂർ, ഹർഷ് ദുബെ, അൻഷുൽ കാംബോജ്, ഹർഷിത് റാണ, മുകേഷ് കുമാർ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News