അഫ്ഗാനിസ്താന്റെ വിജയം ആഘോഷമാക്കി ആരാധകർ; തെരുവുകളിൽ ആഹ്ലാദപ്രകടനം

ആഹ്ളാദപ്രകടനങ്ങളുമായി ആരാധകര്‍ കാബൂളിലെ തെരുവുകളിലേക്കിറങ്ങി. രാത്രി ഏറെ വൈകിയും ആഘോഷങ്ങള്‍ നീണ്ടു.

Update: 2023-10-24 13:36 GMT

കാബൂള്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ അഫ്ഗാനിസ്താന്റെ ചരിത്രവിജയം ആഘോഷമാക്കി ആരാധകര്‍. ആഹ്ളാദപ്രകടനങ്ങളുമായി ആരാധകര്‍ കാബൂളിലെ തെരുവുകളിലേക്കിറങ്ങി. രാത്രി ഏറെ വൈകിയും ആഘോഷങ്ങള്‍ നീണ്ടു.

പടക്കം പൊട്ടിച്ചും മറ്റുമായിരുന്നു ആഘോഷ പ്രകടനങ്ങള്‍. ഇതില്‍ ചിലത് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്താന്‍ പാകിസ്താനെ തോല്‍പിക്കുന്നത്. ഈ ലോകകപ്പില്‍ അവരുടെ രണ്ടാം വിജയമാണ്. നേരത്തെ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്താന്‍ വീഴ്ത്തിയിരുന്നു.

Advertising
Advertising

 ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ വിജയം. പാകിസ്താൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ടീം മറികടന്നു. 286 റൺസാണ് ടീം നേടിയത്. ടോപ് സ്‌കോററായ ഇബ്രാഹിം സദ്‌റാനാണ് മത്സരത്തിലെ താരം. റഹ്‌മാനുള്ള ഗുര്‍ബാസ്, റഹ്‌മത്ത് ഷാ എന്നിവരുടെ അര്‍ധ സെഞ്ചുറികളും അഫ്ഗാന്‍ ജയം എളുപ്പമാക്കി.




Summary- Afghanistan fans come out in numbers in Kabul streets to celebrate win over Pakistan

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News