ഐപിഎല്‍: പ്രമുഖര്‍ക്ക് പകരക്കാരാകാന്‍ ഇവര്‍

പല കാരങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ ഐപിഎല്‍ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നു

Update: 2021-09-18 14:09 GMT
Editor : Dibin Gopan | By : Web Desk

നിര്‍ത്തിവെച്ച ഐപിഎല്ലിന്റെ രണ്ടാംഘട്ടം നാളെ പുനരാംരംഭിക്കാനിരിക്കെ പകരക്കാരായി എത്തിയ കളിക്കാരുടെ പേരുകള്‍ പുറത്തുവിട്ട് ഫ്രാഞ്ചൈസികള്‍. പല കാരങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ ഐപിഎല്‍ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ഇവര്‍ക്ക് പകരക്കാരായി എത്തിയ താരങ്ങളുടെ പേരുകളാണ് ടീമുകള്‍ പുറത്തുവിട്ടത്.

ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോഫ്ര ആര്‍ച്ചര്‍ ക്രിസ് വോക്‌സ്, പാറ്റ് കമ്മിന്‍സ് എന്നീ പ്രമുഖ താരങ്ങള്‍ ഐപിഎല്‍ കളിക്കാനില്ലെന്ന് അറിയിച്ചിരുന്നു.

പിന്മാറിയ താരങ്ങളുടെയും പകരക്കാരായി എത്തിയ താരങ്ങളുടെ പേരുകള്‍:

Advertising
Advertising

ഡല്‍ഹി ക്യാപിറ്റല്‍സ്: കുല്‍വന്ദ് കെജ്‌രോലിയ (എം സിദ്ധാര്‍ഥിന് പകരം)  ബെന്‍ ഡ്വാര്‍ഷിഷ് ( ക്രിസ് വോക്‌സ്)

മുംബൈ ഇന്ത്യന്‍സ്: റൂഷ് കലാറിയ (മോഷിഷ് ഖാന്‍)

പഞ്ചാബ് കിംഗ്‌സ്: നത്താന്‍ എല്ലിസ് (റെയ്‌ലി മെരെഡിത്ത്) ,ആദില്‍ റഷീദ് (റിച്ചാര്‍ഡ്‌സണ്‍) , മാര്‍ക്കറം (ഡേവിഡ് മലാന്‍)

രാജസ്ഥാന്‍ റോയല്‍സ്: തബ്‌റൈസ് ഷംസി (ആന്ദ്രേ ടൈ) , ഗ്ലെന്‍ ഫിലിപ്പ്‌സ് (ജോഫ്ര ആര്‍ച്ചര്‍), ഓഷ്‌നെ തോമസ് (ബെന്‍ സ്‌റ്റോക്‌സ്) , എവിന്‍ ലൂയിസ് (ജോസ് ബട്‌ലര്‍)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വനിദു ഹസരങ്ക (ആദം സാംമ്പ) , ദുഷ്മന്ദ ചമീര (ഡാനിയല്‍ സാംസ്), ജോര്‍ജ് കാര്‍ട്ടണ്‍(കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍), ടിം ഡേവിഡ് (ഫിന്‍ അലന്‍), ആകാശ് ദീപ് (വാഷിംഗ്ടണ്‍ സുന്ദര്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : റുഥര്‍ഫോര്‍ഡ് (ജോണി ബെയര്‍സ്‌റ്റോ)

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News