മാരക ഫോമിൽ മാക്‌സ്‌വെൽ: ബിഗ്ബാഷിൽ പിറന്നത് റെക്കോർഡ്

കൂറ്റൻ സെഞ്ച്വറിയാണ് മാക്‌സ്‌വെൽ നേടിയത്. 64 പന്തിൽ നിന്ന് 154 റൺസ് നേടിയ മാക്‌സ്‌വെലിനെ പുറത്താക്കാൻ ഹൊബാർട്ടിന്റെ പന്തേറുകാർക്ക് കഴിഞ്ഞതുമില്ല.

Update: 2022-01-19 12:53 GMT
Editor : rishad | By : Web Desk
Advertising

ആസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ കത്തക്കയറിയപ്പോൾ ബിഗ്ബാഷ് ലീഗിൽ പിറന്നത് ഒരു പിടി റെക്കോർഡുകൾ. മാക്‌സ്‌വെൽ നേടിയ തട്ടുതകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഹൊബാർട്ട് ഹരികെയിൻസിനെതിരെ മെൽബൺ സ്റ്റാർ 106 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു.

കൂറ്റൻ സെഞ്ച്വറിയാണ് മാക്‌സ്‌വെൽ നേടിയത്. 64 പന്തിൽ നിന്ന് 154 റൺസ് നേടിയ മാക്‌സ്‌വെലിനെ പുറത്താക്കാൻ ഹൊബാർട്ടിന്റെ പന്തേറുകാർക്ക് കഴിഞ്ഞതുമില്ല. ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 273 റൺസ്.  നാല് സിക്‌സറുകളെ മാക്‌സ് വെല്ലിന് നേടാനായുള്ളൂ.

എന്നാലും 22 ബൗണ്ടറികൾ മാക്‌സ്‌വെലിന്റെ ബാറ്റിൽ നിന്ന് പിറന്നു. 240.62 ആണ് സ്‌ട്രേക്ക് റൈറ്റ്. ഹൊബാർട്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച മാ്ക്‌സ്‌വെലിന് പിന്തുണ കൊടുക്കേണ്ട ചുമതലയെ സ്റ്റോയിനിസുനുണ്ടായിരുന്നുള്ളൂ. ബിഗ്ബാഷ് ലീഗിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെൽ നേടിയത്. കളിയിലെ താരമായും മാക്‌സ്‌വെല്ലിനെ തെരഞ്ഞെടുത്തു.

മാത്രമ്ല ബിഗ്ബാഷ് ലീഗിലെ ഉയർന്ന ടീം സ്‌കോറും. ഏറ്റവും ശ്രദ്ധേയകാര്യം ഇതുവരെ ബിഗ്ബാഷിലെ ഉയർന്ന വ്യക്തിഗത സ്‌കോർ മാർക്ക് സ്‌റ്റോയിനിസിന്റെ പേരിലായിരുന്നു. ഇതെ സ്റ്റോയിനിസിനെ അറ്റത്ത് നിർത്തിയായിരുന്നു മാക്‌സ്‌വെൽ തകർത്ത് കളിച്ചത്. മറുപടി ബാറ്റിങിൽ ഒരിക്കൽ പോലും വെല്ലുവിളി ഉയർത്താൻ ഹൊബാർട്ടിനായില്ല. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺെടുക്കാനെ കഴിഞ്ഞുള്ളൂ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News