ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നർ; ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഹസരംഗന്‍ പ്രകടനം

ഹസരംഗയുടെ ബൗളിങ് മികവിലാണ് അയർലണ്ടിനെതിരെ ലങ്ക 133 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്

Update: 2023-06-26 12:39 GMT
Editor : abs | By : Web Desk

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് പ്രവിശ്യം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സ്പിന്നറും രണ്ടാമത്തെ ബൗളറുമായി ശ്രീലങ്കയുടെ വനിന്ദു ഹസരംഗ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ നേട്ടമാണിത്. ഈ റെക്കോർഡോടെ ഹസരംഗ 33 വർഷം മുൻപ് പാകിസ്താന്റെ വഖാർ യൂനിസ് സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി. 6/24, 5/13, 5/79 എന്നിങ്ങനെയാണ് അവസാന മൂന്ന് കളിയിലെ ഹസരംഗയുടെ ബൗളിംഗ് പ്രകടനം. അതേസമയം വഖാർ യൂനിസിന്റെ നേട്ടം 511, 5/16, 5/52 ആണ്.

Advertising
Advertising

കഴിഞ്ഞ ദിവസം നടന്ന നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെ 133 റൺസിന് ശ്രീലങ്ക തോൽപ്പിച്ചത് ഹസരംഗയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ പിൻബലത്തിലാണ്. മത്സരത്തിൽ താരം 10 ഓവറിൽ 79 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 325 റൺസെടുത്തു. കരുണരത്നെയുടെ സെഞ്ചുറിയും സദീര സമരവിക്രമ അർദ്ധ സ്വഞ്ച്വുറിയുടെയും കരുത്തിലാണ് ലങ്ക മികച്ച സ്‌കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഹസരംഗയുടെ ബൗളിങ് മികവിൽ പിടിച്ച് നിൽക്കാനായില്ല. 31 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഈ വിജയത്തോടെ സൂപ്പർ സിക്സ് സ്റ്റേജിലേക്ക് യോഗ്യത നേടാനും ശ്രീലങ്കയ്ക്ക് സാധിച്ചു.

സിംബാബ്വെയിൽ വെച്ച് നടക്കുന്ന യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ഹസരംഗ വീഴ്ത്തിയത് 16 വിക്കറ്റുകളാണ്. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക. യു.എ.ഇയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഹസരംഗ എട്ടോവറിൽ 24 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയപ്പെൾ രണ്ടാം മത്സരത്തിൽ ഒമാനായിരുന്നു എതിരാളി. ഈ മത്സരത്തിൽ 7.2 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്താണ് അഞ്ചുവിക്കറ്റെടുത്തത്. ഈ രണ്ട് മത്സരങ്ങളിലും താരമായതും ഹസരംഗയാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News