തുടക്കം എറിഞ്ഞിട്ട് ഷമി: എഴുന്നേറ്റ്‌ ലക്‌നൗ, ഗുജറാത്തിന്റെ വിജയലക്ഷ്യം 159

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്‌നൗ 158 റൺസ് നേടിയത്.

Update: 2022-03-28 16:05 GMT

ഐപിഎല്ലിൽ കന്നിയങ്കക്കാരുടെ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 159 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്‌നൗ 158 റൺസ് നേടിയത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കമാണ് ഷമി, ഗുജറാത്തിന് വേണ്ടി പുറത്തെടുത്തത്.

ആദ്യ പന്തിൽ തന്നെ നായകന്‍ ലോകേഷ് രാഹുലിനെ പുജ്യത്തിന് ഷമി മടക്കി. 29 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ ലക്‌നൗ വിയർത്തു. ഡികോക്ക്(7) എവിൻ ലെവിസ്(10) മനീഷ് പാണ്ഡെ(6) എന്നിവർ വേഗത്തിൽ കൂടാരം കയറി. 29ന് നാല് എന്ന നിലയിൽ തരിപ്പണമായ ലക്‌നൗവിനെ പിന്നീട് കരകയറ്റിയത് ദീപക് ഹൂഡയും യുവതാരം ആയുഷ് ബദോനിയും ചേർന്നായിരുന്നു. ഇരുവരും അർദ്ധ ശതകം നേടി. 41 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിങ്‌സ്.

Advertising
Advertising

സാഹചര്യം മനസിലാക്കി കളിച്ച ഹൂഡ മോശം പന്തുകളെ അതിർത്തി കടത്തുകയും ചെയ്തു. ടീം സ്‌കോർ 116ൽ എത്തിച്ചാണ് ദീപക് ഹൂഡ മടങ്ങിയത്. പിന്നാലെ എത്തിയ ക്രൂണാൽ പാണ്ഡ്യയും ബദോനിയും ചേർന്ന് ടീം സ്‌കോർ 159ൽ എത്തിക്കുകയായിരുന്നു. ഇതിൽ ശ്രദ്ധേയമായത് ആയുഷ് ബദോനിയുടെ ഇന്നിങ്‌സ് ആയിരുന്നു. ആഭ്യന്തര മത്സരങ്ങളിലാണ് മികവാണ് താരത്തെ ടീമിൽ എത്തിച്ചത്. ആദ്യ അവസരം തന്നെ ബദോനി മുതലെടുത്തു. 41 പന്തുകളിൽ നിന്ന് നാല് ഫോറും മൂന്ന് സിക്‌സറുകളും അടക്കം 54 റൺസാണ് താരം നേടിയത്. 

ക്രൂണാൽ പാണ്ഡ്യ 13 പന്തിൽ 21 റൺസെടുത്തു പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഗുജറാത്തിനായി തിളങ്ങിയത്. ആദ്യ ഓവറുകളിൽ തിളങ്ങിയ ഷമിയുടെ അവസാന ഓവറിൽ പതിനഞ്ച് റൺസ് പിറന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News