ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20; നിർണായക മാറ്റത്തിന് ഇന്ത്യ, സാധ്യത ഇലവൻ

നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാച്ചുകൾ വിജയിച്ചിരുന്നു

Update: 2024-11-13 12:35 GMT
Editor : Sharafudheen TK | By : Sports Desk

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ഇന്ന് സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട് പാർക്കിൽ ഇറങ്ങും. രാത്രി 8.30ന് നടക്കുന്ന മത്സരത്തിൽ കഴിഞ്ഞ മാച്ചിൽ നിന്ന് മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപ്പണിങിൽ തുടരെ പരാജയപ്പെടുന്ന അഭിഷേക് ശർമയെ മാറ്റിപരീക്ഷിക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ പകരം ജിതേഷ് ശർമയാകും സഞ്ജു സാംസണിനൊപ്പം ഇന്നിങ്‌സ് ഓപ്പൺചെയ്യുക.  ബൗളിങിൽ കഴിഞ്ഞ മാച്ചിൽ നിരാശപ്പെടുത്തിയ ആവേശ് ഖാന് പകരം യഷ് ദയാൽ മടങ്ങിയെത്താനുമിടയുണ്ട്. വിജയകുമാർ വൈശാഖ്, രമൺദീപ് സിങ് എന്നിവരുടെ അരങ്ങേറ്റ മത്സരം ഇന്നുണ്ടാകുമോന്നതും ആരാധകർ ഉറ്റുനോക്കുന്നു. രണ്ടാം ടി20യിൽ ഇന്ത്യൻ ബാറ്റിങ് നിര തീർത്തും നിരാശപ്പെടുത്തിയിരുന്നു.

Advertising
Advertising

 ബൗളിംഗ് നിരയിൽ പേസർമാരായ അർഷ്ദീപ് സിങും ആവേശ് ഖാനും അവസാന ഓവറുകളിൽ നിരവധി റൺസാണ് വിട്ടുകൊടുത്തത്. തോൽവിയിലേക്ക് നയിച്ചതും ഡെത്ത് ഓവറിലെ ഈ പ്രകടനമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്ക കഴിഞ്ഞ മാച്ചിലെ അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ ഫോമിലാണ് ആതിഥേയരുടെ ആശങ്ക. വെടിക്കെട്ട് ബാറ്റർമാരായ ഹെന്റിച് ക്ലാസനും ഡേവിഡ് മില്ലറും ഫോമിലെത്താത്തതും പ്രോട്ടീസിന് തിരിച്ചടിയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസൺ, അഭിഷേക് ശർമ/ ജിതേഷ് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ/ യാഷ് ദയാൽ, വരുൺ ചക്രവർത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News