15 റൺസിനിടെ ഓപണർമാരെ നഷ്ടം; പാകിസ്താന് തകർച്ച

നേരിട്ട ആദ്യ പന്തിലാണ് ബാബര്‍ അസം പുറത്തായത്

Update: 2022-10-23 08:36 GMT
Editor : abs | By : Web Desk

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ഓപണർമാരെ നഷ്ടപ്പെട്ട് പാകിസ്താൻ. ക്യാപറ്റൻ ബാബർ അസമും (0) മുഹമ്മദ് റിസ്‌വാനുമാണ് (12 പന്തിൽനിന്ന് 4) പുറത്തായത്. ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ് പാകിസ്താൻ. ഷാൻ മസൂദും ഇഫ്തിഖാർ അഹമ്മദുമാണ് ക്രീസിൽ.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അശ്വിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ചഹലിനും ഹർഷൽ പട്ടേലിനും ഇടം കിട്ടിയില്ല.

ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷദീപ് സിങ്.

പാകിസ്താൻ: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷാൻ മസൂദ്, ഹൈദർ അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഇഫ്തിഖാർ അഹ്‌മദ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News