ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്: നാല് മാറ്റങ്ങളുമായി ഇന്ത്യ

ശർദുൽ താക്കൂർ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർക്ക് പകരം സൂര്യകുമാർ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹർ എന്നീ താരങ്ങൾ ടീമിലിടം നേടി

Update: 2022-01-23 09:02 GMT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നഷ്ടമായെങ്കിലും നാല് മാറ്റങ്ങളുമായി ഇന്ത്യ കളിക്കാനിറങ്ങിയത്.

ശർദുൽ താക്കൂർ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർക്ക് പകരം സൂര്യകുമാർ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹർ എന്നീ താരങ്ങൾ ടീമിലിടം നേടി. അതേസമയം ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. സ്പിന്നർ തബ്രൈസ് ഷംസിക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടീമിലിടം നേടി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് ഓവറിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലാണ്. ജാന്നെമൻ മലാന്റെ വിക്കറ്റാണ് നഷ്ടമായത്. ദീപക് ചഹറിനാണ് വിക്കറ്റ്. ടെമ്പ ബാവുമ(7) ക്വിന്റൺ ഡി കോക്ക്(22) എന്നിവരാണ് ക്രീസിൽ. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഏഴുവിക്കറ്റിനുമാണ് ഇന്ത്യന്‍ ടീം തോറ്റത്. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടുമത്സരങ്ങളും ഇന്ത്യന്‍സംഘം തോറ്റിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News