അക്‌സറിന്റെ ഹാട്രിക് അവസരം കളഞ്ഞ് രോഹിത്; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങൾ പൂജ്യത്തിന് മടങ്ങി

Update: 2025-02-20 10:52 GMT
Editor : Sharafudheen TK | By : Sports Desk

ദുബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ. ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് 50 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ ഹാട്രിക് നേടാനുള്ള അക്‌സർ പട്ടേലിന്റെ അവസരം നഷ്ടമായി. ബംഗ്ലാതാരം ജാക്കറിന്റെ അനായാസ ക്യാച്ച് സ്ലിപ്പിൽ രോഹിത് ശർമ വിട്ടുകളഞ്ഞു ഒമ്പതാം ഓവറിലാണ് അക്‌സർ പട്ടേൽ ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം ലഭിച്ചത്. രണ്ടാം പന്തിൽ തന്നെ തൻസിദ് ഹസനെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 25 പന്തിൽ 25 റൺസാണ് തൻസിദ് നേടിയത്.

Advertising
Advertising

തൊട്ടടുത്ത പന്തിൽ മുഷ്ഫീഖുർ റഹീമിനെയും(0) രാഹുലിന്റെ കൈലളിലെത്തിച്ച അക്‌സർ പട്ടേൽ ഹാട്രിക്ക് നേട്ടത്തിന് തൊട്ടടുത്തെത്തി. ഹാട്രിക് ബോളായതിനാൽ സ്ലിപിൽ രണ്ടു ഫീൽഡർമാരെയാണ് രോഹിത് വിന്യസിച്ചത്. നേരിട്ട ആദ്യ പന്ത് ജേക്കർ അലി ഡിഫൻഡ് ചെയ്‌തെങ്കിലും ബാറ്റിൽതട്ടി നേരെ രോഹിത് ശർമക്ക് അരികിലേക്ക്. അനായാസ ക്യാച്ച് കൈപിടിയിലൊതുക്കുന്നതിൽ താരത്തിന് പിഴച്ചു. ഇന്ത്യൻ ക്യാപ്റ്റന്റെബംഗ്ലാദേശിന്റെ മൂന്ന് താരങ്ങൾ പൂജ്യത്തിന് മടങ്ങി. കൈകളിൽ നിന്ന് വഴുതി താഴെ വീണതോടെ ചാമ്പ്യൻസ് ട്രോഫിയിലെ അക്‌സർ പട്ടേലിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 84-5 എന്ന നിലയിലാണ് ബംഗ്ലാദേശ്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതിരുന്ന സൗമ്യ സർക്കാരിനെ മുഹമ്മദ് ഷമി പുറത്താക്കി. രണ്ടാം ഓവറിൽ ഹർഷിത് റാണ ക്യാപ്റ്റൻ നജ്മുൾ ഹുസൗൻ ഷാന്റോയേയും (0) മടക്കിയതോടെ 2-2 എന്ന നിലയിലായി. പിന്നാലെ മെഹ്ദി ഹസൻ മിറാസിനേയും(5) ഷമി മടക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News