ടോസ് ഇന്ത്യക്ക്: പാകിസ്താനെ ബാറ്റിങിനയച്ചു, റിഷഭ് പന്തില്ല

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ദിനേശ് കാർത്തികിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Update: 2022-08-28 17:05 GMT

ദുബൈ:ഏഷ്യാ കപ്പിലെ ഗ്ലാമർ പോരിൽ ടോസ് നേടിയ ഇന്ത്യ, പാകിസ്താനെ ബാറ്റിങിനയച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ദിനേശ് കാർത്തികിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനേശ് കാർത്തികും റിഷബ് പന്തും അനുയോജ്യരായ കളിക്കാരാണെന്നും എന്നാൽ സന്ദർഭത്തിനനുസരിച്ച് കാർത്തികിനാണ് അവസരമെന്ന് രോഹിത് പറഞ്ഞു.

ഭുവനേശ്വർ കുമാറിനും അർഷദീപ് സിങിനും പുറമെ മൂന്നാം സീമറായി ആവേശ് ഖാനും അന്തിമ ഇലവനിൽ ഇടം നേടി. രവീന്ദ്ര ജഡേജയും യൂസുവേന്ദ്ര ചാഹലുമാണ് സ്പിന്നർമാർ. രോഹിതിന് പുറമെ ലോകേഷ് രാഹുൽ,സൂര്യകുമാർ യാദവ്, ഹാർദിക്പാണ്ഡ്യ, വിരാട് കോഹ്ലി എന്നിവരും ബാറ്റർമാരായി ഉണ്ട്. വിരാട് കോഹ്ലിയുടെ 100൦ ടി20 മത്സരമാണ്.

അതേസമയം ടോസ് നഷ്ടപ്പെട്ടതിലെ നീരസം പാക് ക്യാപ്റ്റൻ ബാബറും പ്രകടമാക്കി.ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ബാബർ പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബൗളർ, രണ്ട് സ്പിന്നർമാർ എന്നതാണ് പാകിസ്താന്റെ ടീം ഘടന. നസീം ഷാ എന്ന ഫാസ്റ്റ് ബൗളർക്ക് അരങ്ങേറാനും പാക് ടീം അവസരം കൊടുത്തു. ഇക്കഴിഞ്ഞ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പത്ത് വിക്കറ്റിനാണ് തോറ്റത്. അതിനുള്ള പ്രതികാരം ഇന്ത്യക്ക് വീട്ടാനുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News