ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20; ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു

ബുംറയും ചാഹലും ഇല്ല, അര്‍ഷദീപ് തിരിച്ചെത്തി

Update: 2022-09-28 13:19 GMT
Advertising

തിരുവനന്തപുരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി-20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ പേസ് ബോളര്‍ ജസ്പ്രീത് ബുംറക്കും യുസ് വേന്ദ്ര ചഹലിനും പകരം അര്‍ഷദീപ് സിങ്ങും അശ്വിനും ഒപ്പം ദീപക് ചഹാറും ഇടം പിടിച്ചു.  തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി 7 മണി മുതലാണ് മത്സരം. 

 ഇന്ത്യന്‍ ടീം ഇങ്ങനെ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, അര്‍ഷദീപ് സിങ്

മൂന്ന് കളികൾ.. മൂന്നിലും ജയം.. ഇന്ത്യയുടെ ഭാഗ്യസ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടം.. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണിൽ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വെക്കുന്ന ഇന്ത്യൻ ടീമിന് ഊർജം പകരുന്നതാണ് കാര്യവട്ടവും കാണികളും. ആസ്ത്രേലിയക്കെതിരായ പരമ്പര നേട്ടത്തിന്‍റെ തുടർച്ചയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

മികവിലേക്കുയർന്ന ബാറ്റിങ് നിര കാര്യവട്ടത്തെ റൺ ഒഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോർ സമ്മാനിച്ചേക്കും. അവസാനം കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളിലും 200ന് മുകളിലായിരുന്നു ടീം സ്കോർ. എന്നാൽ ബോളിംഗ് ആശങ്കയാണ് . ഭുവനേശ്വർ കുമാറും ബുംറയും അർഷദീപ് സിങും കാര്യമായി അടി വാങ്ങുന്നുണ്ട്.

അതേസമയം പരമ്പര വിജയങ്ങളുടെ അകമ്പടിയോടെയാണ് ദക്ഷിണാഫ്രിക്കയും കാര്യവട്ടത്തേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെയും അയർലണ്ടിനെയും അവരുടെ നാട്ടിൽ തകർത്ത ദക്ഷിണാഫ്രിക്ക വിദേശത്തെ ഹാട്രിക് പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. ഡേവിഡ് മില്ലറും ബാവുമയും അടങ്ങുന്ന ബാറ്റിങ് നിര കരുത്തരാണ്. ഇന്ത്യയെപ്പോലെ ബോളിങ് ആശങ്കയും. ബാറ്റിങിന് അനുകൂലമായ പിച്ചും വേഗമുള്ള ഔട്ട് ഫീൽഡും കാണികൾക്ക് വിരുന്നൊരുക്കിയേക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News