'സൂപ്പർ സ്മൃതി'; ലങ്കയെ തകർത്ത് ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ

മൂന്ന് വിക്കറ്റ് നേടിയ രേണുക സിങ് കളിയിലെ താരമായപ്പോൾ ദീപ്തി ശർമയാണ് ടൂർണമെന്റിലെ താരം.

Update: 2022-10-15 10:43 GMT
Editor : abs | By : Web Desk

വനിത ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ശ്രീലങ്ക ഉയർത്തിയ 65 റൺസ് എട്ട് വിക്കറ്റും 11.2 ഓവറും ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്മൃതി മന്ദാനയുടെ അർദ്ധ സ്വഞ്ചറിയുടെ കരുത്തിലും ബൗളിങ്ങിൽ രേണുക സിങ് മാജിക് തീർത്തോടെയുമാണ്  ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

Advertising
Advertising

66 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര ചെറിയ സ്‌കോറിന്റെ ആത്മവിശ്വാസത്തിൽ തന്നെയാണ് കളി തുടങ്ങിയത്. എന്നാൽ ടീം 32ൽ നിൽക്കെ ഷഫാലി വർമ കൂടാരം കയറി. എട്ട് ബൗളിൽ അഞ്ച് റൺസ് എന്ന നിലയിലായിരുന്ന ഷഫാലിയെ രണവീരയാണ് വീഴ്ത്തിയത്. തൊട്ടുപിന്നാലെ എത്തിയ ജെമീമ റോഡ്രിഗസും രണ്ട് റണ്ണിൽ പുറത്തായി. പക്ഷേ ഒരറ്റത്ത് സ്മൃതി മന്ദാന ഉറച്ചു നിന്നു. ലങ്കൻ ബൗളർമാരെ അവർ കണക്കിന് പ്രഹരിച്ചു. ഹർമൻ പ്രീത് കൗറും കൂട്ടിന് വന്നതോടെ ജയം പിടിച്ചുവാങ്ങിയാണ് സ്മൃതി കളം വിട്ടത്. 25 ബൗളിൽ മൂന്ന് സിക്‌സും ആറ് ഫോറിന്റെയും പിൻബലത്തിൽ 51 റൺസാണ് സമൃതിയുടെ സംഭാവന. ഹർമൻ പ്രീത് 11 റൺസ് എടുത്തു.

നേരത്തെ ബാറ്റ് ചെയ്ത ലങ്ക ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ അടിയറവ് പറഞ്ഞിരുന്നു. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് നേടിയത്. മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ രേണുക സിങ്ങാണ് ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഗെയ്ക്‌വാഡും സ്‌നേഹ റാണയും രണ്ട് വിക്കറ്റ് വീഴ്ത്തി. ലങ്കൻ നിരയിൽ രണവീര (18) മാത്രമാണ് ഭേദപ്പെട്ട പ്രകനമെങ്കിലും കാഴ്ചവെച്ചത്. ഒ. രണസിങ്കെ 13 റൺസും നേടി. ബാക്കിയുള്ളവരാരും രണ്ടക്കം കടന്നില്ല. മൂന്ന് വിക്കറ്റ് നേടിയ രേണുക സിങ്ങാണ് കളിയിലെ താരം. ദീപ്തി ശർമയാണ് ടൂർണമെന്റിലെ താരം.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News