ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു; സഞ്ജുവും പടിക്കലുമില്ല

ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഉൾപ്പെട്ടിടുണ്ട്. രണ്ടു പേരുടെയും ഏകദിനത്തിലെ അരങ്ങേറ്റ മത്സരമാണിത്.

Update: 2021-07-18 09:38 GMT
Editor : Nidhin | By : Sports Desk

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഇന്ന് കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ടു പേർക്കും ടീമിൽ ഇടം കിട്ടിയില്ല. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഉൾപ്പെട്ടിടുണ്ട്. രണ്ടു പേരുടെയും ഏകദിനത്തിലെ അരങ്ങേറ്റ മത്സരമാണിത്.

ടീം ഇന്ത്യ

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലേക്ക് പോയതോടെയാണ് ഇന്ത്യയുടെ യുവനിരയെ ശ്രീലങ്കന്‍ പര്യടനത്തിനായി ക്രിക്കറ്റ് ബോര്‍ഡ് അയച്ചത്. ശ്രീലങ്കയുമായുള്ള പര്യടനം 2020ല്‍ നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്നീട് പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഒരേ സമയം രണ്ടു ടീമിനെ പര്യടനത്തിന് അയക്കേണ്ട അവസ്ഥയിലേക്ക് ബിസിസിഐയെ കൊണ്ടെത്തിച്ചത്.


Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News