ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20;സഞ്ജു സാംസൺ ആദ്യ ഇലവനിലില്ല
ജിതേഷ് ശർമ വിക്കറ്റ് കീപ്പറാകും
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസണില്ല. ജിതേഷ് ശർമ വിക്കറ്റ് കീപ്പറാകും. ടോസ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിയച്ചു. ഒഡിഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടി20 നടക്കുന്നത്
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്റെ ഉപനായകൻ പരിക്കുമാറി തിരിച്ചെത്തിയ ശുഭ്മൻ ഗില്ലാണ്. അഭിഷേക് ശർമയും ഗില്ലുമാണ് ഓപ്പണർമാർ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ മത്സരത്തിലാണ് ഗില്ലിന് കഴുത്തിന് പരിക്കേൽക്കുന്നത്. ശേഷം നടന്ന ഏകദിന പരമ്പരയിൽ താരം കളത്തി കളത്തിലിറങ്ങിയിരുന്നില്ല. രണ്ട് മാസത്തോളമായി പരിക്കിലായിരുന്ന ഹാർദിക പാണ്ഡ്യ ആദ്യ ഇലവനിലുണ്ട്. ഈ വർഷം സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം താരം കളിക്കുന്ന ആദ്യ മത്സരമാണിത്. പേസർമാരായി ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവരാണുള്ളത്. ലെഗ് സ്പിന്നറായ വരുൺ ചക്രവർത്തി, ആൾ റൗണ്ടർമാരായ അക്സർ പട്ടേൽ, ശിവം ദുബേ എന്നിവരും ടീമിലുണ്ട്. ഹർഷിത് റാണ ടീമിലില്ല.