ഐ.പി.എല്ലിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാത്രം ആയിരം കോടിയോ? ജയ് ഷാ പറയുന്ന കണക്കുകള്‍...

ഐപിഎല്‍ തുടങ്ങി പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സീസണില്‍ മാത്രം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് ആയിരം കോടി ലഭിക്കുന്നതെന്ന് ജയ്ഷാ

Update: 2022-03-24 04:49 GMT
Editor : rishad | By : Web Desk

ഐപിഎല്ലിന്റെ ബ്രാന്‍ഡ് വാല്യൂ ഓരോ വര്‍ഷം കഴിയുംതോറും വര്‍ധിച്ചുവരുന്നു. 2022 ഐപിഎല്‍ എഡിഷന്‍ ആരംഭിക്കാനിരിക്കെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇപ്പോള്‍ പുതിയൊരു കണക്ക് വെളിപ്പെടുത്തിയിരിക്കുന്നു, ഈ സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാത്രം ആയിരം കോടി ലഭിക്കുമെന്നാണ്.  

ചരിത്രത്തിലാദ്യമായി പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും(ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍ക്കും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ക്കും നല്‍കുന്ന പുരസ്‌കാരം) ഈ സീസണില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുകഴിഞ്ഞു. ഈ സീസണില്‍ ഇതിനകം തന്നെ ഒമ്പത് സ്‌പോണ്‍സര്‍ഷിപ്പ് സ്ലോട്ടുകള്‍ വിറ്റുപോയെന്നും ജയ് ഷാ പറയുന്നു. 

Advertising
Advertising

ഐപിഎല്‍ തുടങ്ങി പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സീസണില്‍ മാത്രം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് ആയിരം കോടി ലഭിക്കുന്നതെന്ന് ജയ്ഷാ പറഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ ഐപിഎല്ലിന്റെ മൂല്യം വ്യക്തമായി കാണിക്കുന്നതാണിതെന്നും പുതിയ സ്പോൺസർഷിപ്പ് ഡീലുകളിൽ ഞങ്ങൾ തികച്ചും സന്തുഷ്ടരാണെന്നും ജയ്ഷാ വ്യക്തമാക്കി.

അടുത്ത ദിവസം തന്നെ ബിസിസിഐയുടെ സംപ്രേക്ഷണ കരാര്‍ ആര്‍ക്കെന്നതും പുറത്തുവരും. 45,000 കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വരുമാനം വര്‍ധിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭകരമാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന ടൂര്‍ണമെന്റുകളിലൊന്നാവുകയാണ് ഐപിഎല്‍.

ഇക്കുറി ടാറ്റ ഗ്രൂപ്പ് ആണ്  ഇന്ത്യൻ പ്രീമിയർ ലീഗിന ടൈറ്റിൽ സ്‌പോൺസര്‍. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് പകരക്കാരായാണ് ടാറ്റ എത്തുന്നത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയും റുപെയും ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌പോണ്‍സര്‍ഷിപ്പിലെത്തിയിരുന്നു. 44 കോടി രൂപ സ്വിഗ്ഗിയും 42 കോടി രൂപ രൂപ റുപെ യും ഓരോ വര്‍ഷവും ബിസിസിഐയ്ക്ക് നല്‍കാനാണ് കരാര്‍. 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News