ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: രോഹിതും പന്തും കോഹ്‌ലിയും കളത്തിൽ

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ വൈകിട്ട് മൂന്നരയ്ക്ക് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

Update: 2022-03-27 01:04 GMT

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ വൈകിട്ട് മൂന്നരയ്ക്ക് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടും.

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് ഇന്ന് ആദ്യ പോരിനിറങ്ങും. ഭാവി നായകനാകാൻ മത്സരിക്കുന്ന റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, കീറോൺ പൊള്ളാർഡ് തുടങ്ങിയ മിന്നും താരങ്ങളാണ് മുംബൈയുടെ കരുത്ത്. മെഗാലേലത്തിന് ശേഷം ചാമ്പ്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. അപ്രതീക്ഷിത താരങ്ങളെ കണ്ടെത്താനുള്ള കഴിവ് തങ്ങൾക്ക് ഇത്തവണയും കരുത്താകുമെന്നാണ് മുംബൈ പ്രതീക്ഷിക്കുന്നത്.

റിഷഭ് പന്ത്, ഡേവിഡ് വാർണർ, പ്രിഥ്വി ഷാ, മിച്ചൽ മാർഷ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് ഡൽഹിയുടെ കരുത്ത്. നായകകുപ്പായം അഴിച്ചുവച്ച് കോഹ്‍ലി ഇറങ്ങുമ്പോള്‍ ഫാഫ് ഡുപ്ലെസിസിന്റെ കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബിനെ നേരിടുന്നത്. മയങ്ക് അഗർവാളാണ് പഞ്ചാബിന്റെ നായകൻ. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News