നടുറോഡിൽ കുടുങ്ങിയ മുംബൈ ടീം ബസിന് രക്ഷകനായി സണ്ണി ഭായ്; കൈയടിച്ച് രോഹിതും സംഘവും-വീഡിയോ

മുംബൈ ഒദ്യോഗിക സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.

Update: 2024-04-23 13:13 GMT
Editor : Sharafudheen TK | By : Sports Desk

ജയ്പൂർ: ട്രാഫിക് ബ്ലോക്കിൽപ്പെട്ട മുംബൈ ഇന്ത്യൻസ് ബസിന് രക്ഷകനായി സണ്ണി ഭായ്. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഹോട്ടലിൽ നിന്ന് സവായ്മാൻസിങ് സ്റ്റേഡിയത്തിലേക്ക് കളിക്കാരുമായി പുറപ്പെട്ട മുംബൈ ഇന്ത്യൻസ് ബസാണ് നഗരമധ്യത്തിൽ ട്രാഫിക് കുരുക്കിൽപ്പെട്ടത്. ആരാധകർ കൂടി പൊതിഞ്ഞതോടെ വാഹനം മുന്നോട്ട് പോകാനാവാത്തസ്ഥിതിയായി. എന്നാൽ സണ്ണിയെന്ന് പേരെഴുതിയ ഏഴാം നമ്പർ ജഴ്‌സി ധരിച്ചെത്തിയയാൾ വാഹനത്തിന് മുന്നിലേക്ക് എത്തുകയും വഴിയൊരുക്കുകയുമായിരുന്നു. ഇതോടെ ട്രാഫിക് കരുക്ക് നീങ്ങി മിനിറ്റുകൾക്കകം ബസിന് യാത്ര തിരിക്കാനായി.

Advertising
Advertising

മുംബൈ ബസിനുള്ളിലുണ്ടായിരുന്ന രോഹിത് ശർമയടക്കമുള്ള താരങ്ങൾ കൈയടിയോടെയാണ് താരത്തിന്റെ പ്രവൃത്തിയെ എതിരേറ്റത്. റോഡിന് വശങ്ങളിൽ നിന്നിരുന്നവരോട് കൈവീശി കാണിച്ചാണ് ബസ് മുന്നോട്ട് നീങ്ങിയത്. നന്ദി സണ്ണി ഭായ് എന്ന ക്യാപ്ഷനിൽ മുംബൈ ഒദ്യോഗിക സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.

അതേസമയം, ഇന്നലത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് ഒൻപത് വിക്കറ്റിന് തോൽവിവഴങ്ങി. മുംബൈ വിജയലക്ഷ്യമായ 180 റൺസ് രാജസ്ഥാൻ 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 60 പന്തിൽ 104 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന് ജയമൊരുക്കിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News