'അവൾക്ക് പല റോളുകൾ'; വിവാഹ വാർഷികത്തിൽ മനോഹരമായ കുറിപ്പുമായി ഇർഫാൻ പത്താൻ

2016ലാണ് ഇർഫാനും സഫയും വിവാഹിതരായത്

Update: 2024-02-04 07:06 GMT
Editor : abs | By : Web Desk

എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യ സഫ ബേഗിനെ കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഒരാത്മാവും ഒരുപാട് റോളുകളുമുള്ളയാളാണ് സഫയെന്ന് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ താരം പറയുന്നു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇർഫാന്റെ കുറിപ്പ്.

'ഒരാത്മാവിനാൽ കീഴ്‌പ്പെടുത്തിയ ഒരുപാട് റോളുകൾ- മൂഡ് ബൂസ്റ്റർ, കൊമേഡിയൻ, പ്രശ്‌നക്കാരി, നിരന്തര പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു. എന്റെ ഭാര്യയെന്ന നിലയിൽ ഞാൻ നിന്നെ പരിലാളിക്കുന്നു. പ്രണയമേ, സന്തോഷകരമായ എട്ടാം വിവാഹ വാർഷികം' - എന്നാണ് താരത്തിന്റെ എക്‌സ് കുറിപ്പ്. കുറിപ്പും ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി. 

Advertising
Advertising



2016ലാണ് ഇർഫാനും സഫയും വിവാഹിതരായത്. ദമ്പതികൾക്ക് ഇംറാൻ, സുലൈമാൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കമന്ററി ബോക്‌സിൽ സജീവമാണ് പത്താൻ.

നേരത്തെ, മുഖാവരണം ധരിച്ചതിന്റെ പേരിൽ സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്ക് സഫ വിധേയയായിരുന്നു. ഇൻസ്റ്റഗ്രാം ഹാൻഡ്‌ലിൽ സ്വന്തം മുഖം ബ്ലർ ചെയ്തതാണ് സൈബറിടത്തിൽ ചർച്ചയായിരുന്നത്. വിഷയത്തിൽ ഇവർ പ്രതികരിക്കുകയും ചെയ്തിരുന്നു. 



'ഇംറാന് (മകൻ) വേണ്ടിയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. വളർന്നു വരുമ്പോൾ അവന് സ്‌നേഹപൂർണമായ ചില ഓർമകൾ ലഭിക്കാൻ വേണ്ടിയാണിത്. ഞാനാണ് ഈ ഹാൻഡ്ൽ കൈകാര്യം ചെയ്യുന്നത്. എന്റെ മുഖം ബ്ലർ ചെയ്തത് സ്വന്തം ചെയ്തതാണ്. സമ്പൂർണമായി എന്റെ തീരുമാനമാണത്. ഇർഫാന് അക്കാര്യത്തിൽ ഒന്നുമില്ല. ഇങ്ങനെ ഒരു നിരുപദ്രവകരമായ കുടുംബ ചിത്രം പോസ്റ്റ് ചെയ്യുന്നത് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കുമെന്ന് കരുതിയില്ല. ഞാനൊരു സ്വകാര്യ വ്യക്തിയാണ്. ഒരു ശ്രദ്ധാ കേന്ദ്രമാകാൻ ഞാനാഗ്രഹിക്കുന്നില്ല. ഇർഫാൻ ചിത്രമെടുത്താൻ പോലും ഞാനതിൽ നിന്ന് പെട്ടെന്ന് മാറിനിൽക്കും' - എന്നായിരുന്നു അവരുടെ കുറിപ്പ്.  

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News