'മുൻപും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, സഞ്ജുവിന്റെ ക്യാപ്റ്റൻസി അടിപൊളി': പ്രശംസയുമായി ഇർഫാൻ പത്താൻ

ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച യുവ നായകന്മാരിൽ ഒരാൾ സഞ്ജുവാണെന്ന് ഇർഫാൻ പത്താൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

Update: 2022-05-28 06:32 GMT
Editor : rishad | By : Web Desk

അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഇഷ്ടപ്പെടാൻ ഒത്തിരി കാര്യങ്ങളുണ്ടെന്ന് ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ ഇഷ്ടപ്പെടാൻ ഒത്തിരി കാര്യങ്ങളുണ്ട്- പത്താൻ ട്വിറ്ററിൽ കുറിച്ചു.

സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഇതാദ്യമായല്ല ഇർഫാൻ പത്താൻ പുകഴ്ത്തുന്നത്. ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച യുവ നായകന്മാരിൽ ഒരാൾ സഞ്ജുവാണെന്ന് ഇർഫാൻ പത്താൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റൺസ് പ്രതിരോധിക്കുന്നതിലാണ് ഒരു ക്യാപ്റ്റന്‍ എങ്ങനെയാണെന്ന് കാണാനാവുക, സഞ്ജുവിലൂടെ രാജസ്ഥാൻ റോയൽസ് മികവാർന്ന നീക്കമാണ് നടത്തുന്നതെന്നായിരുന്നു ഇർഫാൻ പത്താന്റെ നേരത്തെയുള്ള പ്രതികരണം.

Advertising
Advertising

നായകൻ എന്നതിലുപരി ബാറ്റർ എന്ന നിലയിലും സഞ്ജു മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. നിലവിൽ ഈ സീസണിലെ മികച്ച റൺവേട്ടക്കാരിൽ ഒമ്പതാം സ്ഥാനത്താണ് സഞ്ജു. 16 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 444 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അർദ്ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. 30 റൺസിലേറെ എല്ലാ മത്സരങ്ങളിലു സഞ്ജുവിന് നേടാനാകുന്നില്ലെന്ന വിമർശം ശക്തമാണ്.

അതേസമയം പ്രഥമ ഐപിഎല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് കലാശപ്പോരിന് എത്തുന്നത്. അന്ന് ഷെയിൻ വോണിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടുകയും ചെയ്തു. ഒരിക്കൽ കൂടി രാജസ്ഥാൻ ഫൈനലിലെത്തുമ്പോൾ എതിരാളികളായി ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. ഐപിഎല്ലിലെ കന്നിക്കാരാണ് ഗുജറാത്ത്.

Summary- Irfan Pathan Praises Sanju Samson Captaincy

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News