എല്ലാവരും ആഘോഷിച്ചപ്പോള്‍ 'കുലുങ്ങാതെ' നീഷാം; കാരണം ഇതാണ്

11 പന്തില്‍ 27 റണ്‍സ് നേടിയ നീഷാം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറും അടിച്ചെടുത്തു

Update: 2021-11-11 12:38 GMT
Editor : Dibin Gopan | By : Web Desk

ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസിലാന്റിന്റെ വിജയത്തില്‍ നിര്‍ണായകമായത് ജിമ്മി നീഷാമിന്റെ പ്രകടനമായിരുന്നു. 11 പന്തില്‍ 27 റണ്‍സ് നേടിയ നീഷാം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറും അടിച്ചെടുത്തു. ഇതോടെ മത്സരം ന്യൂസീലന്‍ഡിന് അനുകൂലമായി. കിവീസ് വിജയത്തിലെത്തും മുമ്പ് നീഷാം ഔട്ട് ആയെങ്കിലും ക്രീസിലുണ്ടായിരുന്ന ഡാരില്‍ മിച്ചലിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി. മിച്ചല്‍ അനായാസം കളി ഫിനിഷ് ചെയ്തു.

19-ാം ഓവറിലെ അവസാന പന്തില്‍ ക്രിസ് വോക്സിനെ ബൗണ്ടറി കടത്തി മിച്ചല്‍ കിവീസിന്റെ വിജയറണ്‍ നേടിയപ്പോള്‍ ഡഗ്ഔട്ടില്‍ ഇരുന്ന സഹതാരങ്ങള്‍ ആഘോഷത്തിമര്‍പ്പിലായിരുന്നു. എന്നാല്‍ ജിമ്മി നീഷാമും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ആഘോഷത്തിന് മുതിര്‍ന്നില്ല.

Advertising
Advertising

വില്ല്യംസണിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. എന്നാല്‍ ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് നീഷാം ഇരുന്നത്. കുലുങ്ങാതെ ഇരിക്കുന്ന നീഷാമിന്റെ ഈ ചിത്രം നിമിഷനേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ താന്‍ ആഘോഷിക്കാത്തതിന്റെ കാരണം താരം തന്നെ വ്യക്തമാക്കി.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ് പങ്കുവെച്ച് നീഷാം ഇങ്ങനെ കുറിച്ചു,' ജോലി അവസാനിച്ചോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.' ന്യൂസീലന്‍ഡിന് ഇനി ഫൈനല്‍ കടമ്പ കൂടിയുണ്ടെന്നും അതിനുശേഷം ആഘോഷിക്കാം എന്നുമാണ് ഇതിലൂടെ കിവീസ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News