ബെയര്‍സ്റ്റോയും ക്രിസ് വോക്‌സും ഡേവിഡ് മലാനും ഐപിഎല്ലിനില്ല

സൺറൈസേഴ്‌സിന്റെ നെടൂംതൂണായ ബെയര്‍സ്റ്റോപിൻമാറിയത് അവർക്ക് കനത്ത ആഘാതം നൽകുമെങ്കിലും ഇതുവഴി ഡേവിഡ് വാർണർ എന്ന ഓസ്‌ട്രേലിയൻ കരുത്തിന് ടീമിൽ സ്ഥിരം സ്ഥാനം ലഭിക്കുമെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Update: 2021-09-11 13:37 GMT
Editor : Nidhin | By : Web Desk
Advertising

യുഎഇയിൽ നടക്കുന്ന ഐപിഎൽ 14-ാം സീസണിന്റെ ബാക്കിയുള്ള മത്സരങ്ങൾക്ക് ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയര്‍സ്റ്റോയും  ക്രിസ് വോക്‌സ്, ഡേവിഡ് മലാൻ എന്നിവരുണ്ടാകില്ലെന്ന് സൂചന.

ഐപിഎല്ലിൽ ബെയര്‍സ്റ്റോ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെയും ഡേവിഡ് മലാൻ പഞ്ചാബ് കിങ്‌സിന്റെയും ക്രിസ് വോക്‌സ് ഡൽഹി ക്യാപിറ്റൽസിന്റെയും താരങ്ങളാണ്.

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് താരങ്ങളുടെ പിൻമാറ്റമെന്നാണ് സൂചന. നേരത്തെ തന്നെ ചില വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിൻമാറിയിരുന്നു. ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ തുടങ്ങിയവർ വിവിധ കാരണങ്ങളാൽ ഐപിഎല്ലിൽ ഉണ്ടാകില്ലെന്ന് അറിയിച്ച് കഴിഞ്ഞു.

സൺറൈസേഴ്‌സിന്റെ നെടൂംതൂണായ ബെയര്‍സ്റ്റോ പിൻമാറിയത് അവർക്ക് കനത്ത ആഘാതം നൽകുമെങ്കിലും ഇതുവഴി ഡേവിഡ് വാർണർ എന്ന ഓസ്‌ട്രേലിയൻ കരുത്തിന് ടീമിൽ സ്ഥിരം സ്ഥാനം ലഭിക്കുമെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

മലാന്റെ പിൻമാറ്റം പഞ്ചാബിനെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. കാരണം ഐപിഎൽ കോവിഡ് മൂലം നിർത്തിവെക്കും മുമ്പ് ഒരു മത്സരം മാത്രമാണ് പഞ്ചാബിന് വേണ്ടി അദ്ദേഹം കളിച്ചത്. ക്രിസ് വോക്‌സ് ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകളാണ് നേടിയത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News