ലോഡ്സ് ടെസ്റ്റ്: ഇന്ത്യക്ക് 193 റൺസ് വിജയ ലക്ഷ്യം
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് 193 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്ക് മുമ്പിൽ ഇംഗ്ലീഷ് ബാറ്റർമാർ തകർന്നടിഞ്ഞു. വാഷിംഗ്ടൺ സുന്ദർ നേടിയ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നിർണായകമായത്. മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.
ഡ്രിങ്ക്സിന് ശേഷം നാലാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് നേടിയ 67 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചാണ് സുന്ദർ തന്റെ ആദ്യ വിക്കറ്റ് നേടുന്നത്. വൈകാതെ ജൈമിനി സ്മിത്തിനെയും സുന്ദർ തിരിച്ചയച്ചു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കിയ സുന്ദർ തന്റെ മൂന്നാം വിക്കറ്റും നേടി. തുടർന്ന് തൊട്ടടുത്ത ഓവറുകളിൽ ബ്രാൻഡോൺ കാർസിനെയും, ക്രിസ് വോക്‌സിനേയും പുറത്താക്കി ബുംറ തന്റെ വരവറിയിച്ചു. അവസാന വിക്കറ്റും നേടി സുന്ദർ ഇംഗ്ലണ്ടിനെ പുറത്താകുമ്പോൾ 192 റൺസ് ആയിരുന്നു സ്കോർ ബോർഡിൽ.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ നിൽക്കുന്നു. യശസ്‌വി ജൈസ്വാളും, കരുൺ നായരുമാണ് പുറത്തായത്. ക്രീസിൽ കെ എൽ രാഹുലും ക്യാപ്റ്റൻ ശുഭമാൻ ഗില്ലുമാണുള്ളത്.