കണക്ക് തീർക്കാൻ മുംബൈ, ജയം ആവർത്തിക്കാൻ ലക്‌നൗ; ബാറ്റിങ് തെരഞ്ഞെടുത്ത് രോഹിത്

ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും

Update: 2023-05-24 14:22 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ:  ഐപിഎല്‍ പതിനാറാം സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തെരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് രോഹിത് ശർമയും ക്രുനാൽ പാണ്ഡ്യയും മുഖാമുഖം വരുന്നത്. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. മുംബൈ നിരയില്‍ ഒരു മാറ്റമുണ്ട്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി.

ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍.

സബ്സ്റ്റിറ്റ്യൂട്ട്‌സ്: കെയ്‌ല്‍ മെയേഴ്‌സ്, ഡാനിയേല്‍ സാംസ്, യുധ്‌വീര്‍ സിംഗ്, സ്വപ്‌നില്‍ സിംഗ്, അമിത് മിശ്ര.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവി‍ഡ്, തിലക് വർമ, ക്രിസ് ജോര്‍ദാന്‍, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, ആകാശ് മധ്‌വാല്‍.

സബ്സ്റ്റിറ്റ്യൂട്ട്‌സ്: രമന്ദീപ് സിംഗ്, കുമാര്‍ കാര്‍ത്തികേയ, വിഷ്‌ണു വിനോദ്, നേഹാല്‍ വധേര, സന്ദീപ് വാരിയര്‍.

ലക്‌നൗവും മുംബൈയും മൂന്ന് തവണ മുഖാമുഖം വന്നിട്ടുണ്ട്. ഈ മൂന്ന് കളികളിലും ലക്‌നൗ തന്നെയാണ് ജയിച്ചത്. ഈ വർഷം മുംബൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ആകെ 172 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടീം അഞ്ച് റൺസിന് തോറ്റു. 14 മത്സരങ്ങളിൽ എട്ട് ജയവുമായി എൽഎസ്ജി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങൾ ജയിച്ച് മുംബൈ നാലാം സ്ഥാനത്തുമായിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News