ഇന്ന് ജയിക്കുന്നവർക്ക് പ്ലേ ഓഫ്: ലോകേഷ് രാഹുലും പാണ്ഡ്യയും നേർക്കുനേർ

രാത്രി ഏഴരയ്ക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം

Update: 2022-05-10 02:37 GMT
Editor : rishad | By : Web Desk

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. 11 മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള ലക്നൗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ഗുജറാത്ത് രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്നവർക്ക് പ്ലേഓഫ് ഉറപ്പിക്കാം. 

അതേസമയം മുംബൈ ഇന്ത്യൻസിന് വീണ്ടും തോറ്റു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 52 റൺസിനാണ് പരാജയപ്പെട്ടത്.. 166 റൺസ് പിന്തുടർന്ന മുംബൈ 113ന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷനൊഴികെയുള്ളവർക്ക് പിടിച്ച് നിൽക്കാനായില്ല. കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ വെങ്കടേഷ് അയ്യരുടെയും നിതീഷ് റാണയുടെയും ബാറ്റിങ് മികവിലാണ് കൊൽക്കത്ത നല്ല സ്കോറിലെത്തിയത്. 11 മത്സരങ്ങളിൽ ഒൻപതാമത്തെ തോൽവിയാണ് മുംബൈ വഴങ്ങിയത്. മുംബൈ ടൂര്‍ണമെന്റില്‍ നിന്ന്  ഇതിനകം പുറത്തായിക്കഴിഞ്ഞു. 

Summary-Lucknow Super Giants vs Gujarat Titans match report

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News