എന്തിന് ടെൻഷൻ, ധോണിയില്ലെ കൂടെ: രവീന്ദ്ര ജഡേജ

ഐ.പിഎല്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് ധോണി, നാകസ്ഥാനം ജഡേജക്ക് കൈമാറിയത്.

Update: 2022-03-26 12:25 GMT
Editor : rishad | By : Web Desk

ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് ആശങ്കയുണ്ടാക്കുന്നതല്ലെന്ന് ജഡേജ. നായകനെന്ന നിലയില്‍ ധോനി ടീമില്‍ ഉണ്ടാക്കിയ മഹത്തായ പൈതൃകം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തനിക്ക് മുന്നിലുള്ള ലക്ഷ്യമെന്നും ജഡേജ പറഞ്ഞു.

'ധോണി സൃഷ്ടിച്ചെരു പൈതൃകമുണ്ട്, അത് സാധ്യമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നായക സ്ഥാനത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല. കാരണം മഹി ഭായ് ഇപ്പോഴും ടീമിലുണ്ട്. എനിക്ക് എന്ത് സംശയം വന്നാലും അദ്ദേഹത്തോടു ചോദിക്കാം. സംശയങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സമീപത്തേക്ക് തന്നെ ചെല്ലും. അതുകൊണ്ടു തന്നെ പുതിയ സ്ഥാനം ഒട്ടും ആശങ്കയുണ്ടാക്കുന്നില്ല'- ജഡേജ കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

ഐ.പിഎല്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് ധോണി, നാകസ്ഥാനം ജഡേജക്ക് കൈമാറിയത്.  ചെന്നൈയുടെ മൂന്നാമത്തെ നായകനാണ് 2012- മുതല്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈയ്ക്ക് നിലവിലെ റണ്ണേഴ്സ് അപ്പായ കൊല്‍ക്കത്തയാണ് എതിരാളികള്‍.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ ചരിത്രത്തിലെ നാലാം കിരീടം സമ്മാനിച്ചതിനു പിന്നാലെയാണ് ധോണി നായകസ്ഥാനം വിടുന്നത്. ധോണിക്കു കീഴിൽ 2010, 2011, 2018 സീസണുകളിലും ചെന്നൈ ഐപിഎൽ കിരീടം ചൂടി. ഇതിനു പുറമെ 2008, 2012, 2013, 2015, 2019 സീസണുകളിൽ ചെന്നൈ റണ്ണേഴ്സ് അപ്പുമായി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News