യുവതാരങ്ങൾക്കായി പൊരിഞ്ഞ ലേലം; ജൂനിയർ എബിഡിയെ സ്വന്തമാക്കി മുംബൈ
യുവതാരം അഭിഷേക് ശർമ്മയ്ക്കായി സൺറൈസേഴ്‌സ് ഹൈദരബാദിന് പഞ്ചാബ് കിംഗ്‌സും മത്സരിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 6.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് സ്വന്തമാക്കിയത്
പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്നു കൊണ്ടിരിക്കുന്ന ഐപിഎൽ താര ലേലത്തിൽ യുവതാരങ്ങൾക്കായി പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ. ജൂനിയർ എബിഡി എന്ന് വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരം ഡെവാൽഡ് ബ്രെവിസിനെ മൂന്ന് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മറ്റൊരു താരം അഭിനവ് സദരംഗാനിയെ 2.6 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.
The 𝗕𝗘𝗦𝗧 player from the #U19CWC 2022 is in the 🏠😎
— Mumbai Indians (@mipaltan) February 12, 2022
Welcome to #OneFamily, @Dewald17Brevis 💙#MumbaiIndians #AalaRe #IPLAuction pic.twitter.com/FsiY3eUwlc
പ്രിയം ഗാർഗ് 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയിൽ സൺറൈസേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. അശ്വിൻ ഹെബ്ബാറിനെ 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
യുവതാരം അഭിഷേക് ശർമ്മയ്ക്കായി സൺറൈസേഴ്‌സ് ഹൈദരബാദിന് പഞ്ചാബ് കിംഗ്‌സും മത്സരിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 6.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് സ്വന്തമാക്കിയത്. അവസാന ഘട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരബാദിന് വെല്ലുവിളിയുമായി എത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സിനായി കളിച്ച താരമാണ് അഭിഷേക് ശർമ്മ.
കമലേഷ് നാഗര്‍കോടിയും ഹര്‍പ്രീത് ബ്രാറും മികച്ച നേട്ടമുണ്ടാക്കി. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കമലേഷ് നാഗര്‍കോടിയെ 1.10 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. 40 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 20 ലക്ഷം അടിസ്ഥാന വിലയുള്ള ഹര്‍പ്രീത് ബ്രാര്‍ 3.8 കോടി രൂപയാണ് സ്വന്തമാക്കിയത്. താരത്തിനെ പഞ്ചാബ് തിരികെ ടീമിലേക്ക് എത്തുകയായിരുന്നു.
ഷഹ്ബാസ് അഹമ്മദിനെ 2.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. താരം കഴിഞ്ഞ സീസണിലും ആര്‍സിബിയ്ക്ക് വേണ്ടിയാണ് കളിച്ചത്.