മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്: ടീമിലിടം നേടാതെ അസ്ഹറുദ്ദീൻ

കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിർണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകർ ഭരത് ഇത്തവണ ഡൽഹിയ്ക്കായി കളിക്കും

Update: 2022-02-12 17:59 GMT
Editor : afsal137 | By : Web Desk
Advertising

മലയാളി ബൗളർ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് ബേസിലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വേറെ ആരും ബേസിലിനായി ബിഡ് ചെയ്തില്ല. അവസാന സീസണുകളിൽ താരം സൺറൈസേഴ്‌സ് ഹൈദരബാദിന്റെ ഭാഗമായിരുന്നു.

കാര്യമായി പഴയ സീസണുകളിൽ തിളങ്ങാനാവാത്തതാണ് ബേസിലിന് തിരിച്ചടിയായത്. അടുത്തിടെ കേരളത്തിനായി ഇറങ്ങിയപ്പോൾ ബേസിൽ നല്ല ബൗളിംഗ് കാഴ്ചവെച്ചിരുന്നു.അതേസമയം, ഐപിഎലിൽ കഴിഞ്ഞ തവണ ബാംഗ്ലൂർ, ഡൽഹി ടീമുകൾക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശയാണുണ്ടായത്. ഇരു താരങ്ങൾക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല.

എന്നാൽ കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിർണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകർ ഭരത് ഇത്തവണ ഡൽഹിയ്ക്കായി കളിക്കും. 2 കോടി രൂപയ്ക്കാണ് താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News