'കേരളത്തിലെ പിള്ളേർ ആറാടുകയാണെന്ന്' മുംബൈ ഇന്ത്യൻസ്; ബേസിലിനൊപ്പം സഞ്ജു

ശനിയാഴ്ച ഇവരുടെ പോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുന്നു എന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു

Update: 2022-04-01 11:54 GMT
Editor : dibin | By : Web Desk
Advertising

മുംബൈ: ഐപിഎല്ലിൽ നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിനു മുൻപേ ആവേശപ്പോര് കനത്തു കഴിഞ്ഞു. മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസിൽ തമ്പിയും പരിശീലനത്തിനെത്തിയ ചിത്രം പങ്കുവച്ച് മുംബൈ ഇന്ത്യൻസ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 'കേരളത്തിലെ പിള്ളേർ ആറാടുകയാണ്' എന്ന ക്യാപ്ഷനോടെയാണു ചിത്രം പങ്കുവച്ചത്.



ശനിയാഴ്ച ഇവരുടെ പോരാട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുന്നു എന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ആയിരത്തിലേറെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും മലയാളത്തിലാണ്.

കേരള ടീമിലെ സഹതാരം ബേസിൽ തമ്പിയോടൊപ്പമുള്ള ചിത്രം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ബേസിലിനെ സ്‌നേഹത്തോടെ 'തമ്പി അളിയൻ' എന്നു വിളിച്ചാണ് സഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം, സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണും ബേസിൽ തമ്പിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും മുംബൈയ്ക്കായി ബേസിൽ മൂന്ന് വിക്കറ്റ് നേടിയിരുന്നു. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥന് വേണ്ടി സഞ്ജു അർധസെഞ്ചുറി നേടിയരുന്നു.


Full View


സമ്മറി : The Mumbai Indians will face Rajasthan Royals in the IPL tomorrow. Mumbai Indians' Facebook post sharing a picture of Malayalee stars Sanju Samson and Basil Thampi training has already gone viral. The movie was shared with the caption 'Pillar in Kerala is playing'.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News