പോകുന്ന പോക്കിൽ ജേഴ്‌സിയൂരി ആരാധകന് സമ്മാനിച്ച് ബാബർ അസം; ആഘോഷം

മത്സരത്തിൽ പാകിസ്താൻ ഇന്നിങ്‌സിനും 222 റൺസിനും വിജയിച്ചിരുന്നു. ഈ വിജയാഘോഷത്തിന്റെ പിന്നെലെയാണ് ബാബറിന്റെ സ്‌നേഹപ്രകടനം.

Update: 2023-07-30 06:01 GMT

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമാപിച്ചതിന് പിന്നാലെ തന്റ ജേഴ്‌സിയൂരി ആരാധകന് സമ്മാനിച്ച് പാക് നായകൻ ബാബർ അസം. കൊളംബോയിൽ ഇക്കഴിഞ്ഞ 27നാണ് ടെസ്റ്റ് സമാപിച്ചത്. മത്സരത്തിൽ പാകിസ്താൻ ഇന്നിങ്‌സിനും 222 റൺസിനും വിജയിച്ചിരുന്നു. ഈ വിജയാഘോഷത്തിന്റെ പിന്നെലെയാണ് ബാബറിന്റെ സ്‌നേഹപ്രകടനം.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഇതേടെ പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജയത്തോടെ തുടങ്ങാൻ പാകിസ്താനായി. വിജയാഘോഷത്തിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ് ബാബർ തന്റെ ജേഴ്‌സിയൂരി ആരാധകന് സമ്മാനിക്കുന്നത്. ജേഴ്‌സി ഊരി നൽകിയതിന് പിന്നാലെ താരം ഡ്രസിങ് റൂമിലേക്ക് ഓടുകയും ചെയ്തു.

Advertising
Advertising

ജേഴ്‌സി ലഭിച്ചതിന്റെ സന്താഷത്തിലായിരുന്നു കുഞ്ഞു ആരാധകൻ. ഈ ജേഴ്‌സി പിന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പാക് താരം നുമാൻ അലിയുടെ ജേഴ്‌സിയുമായി  ആരാധകനെയും കാണാമായിരുന്നു. ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മത്സരത്തിൽ നുമാൻ അലി ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നുമാൻ അലിയുടെ മികവിലാണ് ശ്രീലങ്ക തകർന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 166 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങിൽ പാകിസ്താൻ നേടിയത് 576 എന്ന കൂറ്റൻ സ്‌കോർ. ഇരട്ട സെഞ്ച്വറി നേടിയ അബ്ദുള്ള ഷഫീഖ്, സെഞ്ച്വറി നേടിയ ആഗ സൽമാൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. എന്നാല്‍ രണ്ടാം ഇന്നിങ്സിലും ശ്രീലങ്ക ക്ലച്ച  പിടിച്ചില്ല. വേഗത്തില്‍ എല്ലാവരും മടങ്ങി. 

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News