നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍! വീണു, പാകിസ്താൻ

ആസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തുറ്റ നിലയിൽനിന്ന് വൻ തകർച്ചയിലേക്കു കൂപ്പുകുത്തി പാകിസ്താന്‍.

Update: 2022-03-24 08:14 GMT

ആസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തുറ്റ നിലയിൽനിന്ന് വൻ തകർച്ചയിലേക്കു കൂപ്പുകുത്തി പാകിസ്താന്‍. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ അഞ്ച് വിക്കറ്റുകളാണ് ആസ്‌ട്രേലിയ പിഴുതത്.

264-4 എന്ന നിലയില്‍ നിന്നും 268ന് എല്ലാവരും പുറത്ത്. ഇതില്‍ നായകന്‍ ബാബര്‍ അസമും ഉള്‍പ്പെടുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ടീം നേരിട്ടത് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്. 2003ൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ നാണക്കേടാണ് ഇത്തവണ വഴിമാറിയത്.

Advertising
Advertising

അഞ്ച് വിക്കറ്റ് വീഴ്ത്തിയ കമിന്‍സും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കും ചേര്‍ന്നാണ് പാകിസ്താനെ തകര്‍ത്തിട്ടത്. പാക് മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് കമിന്‍സ് എത്തി. 33 റണ്‍സ് മാത്രം വഴങ്ങിയാണ് കമിന്‍സ് 4 വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ട് പാകിസ്താന്‍ ശക്തമായ നിലയിലേക്ക് പോവുമ്പോഴായിരുന്നു തകര്‍ച്ച.

അതേസമയം ആസ്‌ട്രേലിയ മത്സരത്തിൽ പിടിമുറുക്കി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുമ്പോൾ ആസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. ഉസ്മാൻ ഖവാജയും(54) മർനസ് ലബുഷെയിനും(10) ആണ് ക്രീസിൽ. ആസ്‌ട്രേലിയക്ക് ഇപ്പോൾ 240 റൺസിന്റെ ലീഡായി. 51 റൺസെടുത്ത ഡേവിഡ് വാർണറാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സിൽ 78 റൺസ് നേടിയ അസ്ഹർ അലിയും 67 റൺസെടുത്ത ബാബർ അസമുമാണ് പാകിസ്താനായി തിളങ്ങിയത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News