'കാത്തിരിക്കുന്നു...': ഇന്ത്യയിലേക്ക് വിസ ലഭിച്ചില്ല, ആസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജയുടെ യാത്ര വൈകുന്നു

സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും ഖവാജ ഇപ്പോഴും ആസ്‌ട്രേലിയയില്‍ തുടരുകയാണ്

Update: 2023-02-01 12:34 GMT
Editor : rishad | By : Web Desk

ഉസ്മാന്‍ ഖവാജ

Advertising

മെല്‍ബണ്‍: വിസ വൈകിയതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജക്ക്  ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങി. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും ഖവാജ ഇപ്പോഴും ആസ്‌ട്രേലിയയില്‍ തുടരുകയാണ്. വിസ ലഭിക്കുന്ന മുറക്ക് താരം ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.  പാകിസ്താന്‍ വംശജനായ ഖവാജ ആസ്‌ട്രേലിക്കായി 56 ടെസ്റ്റുകളും 40 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

നിലവിൽ ആസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഏറ്റവും ഫോമിൽ കളിക്കുന്ന താരമാണ് ഖവാജ. 2022ലെ ഏറ്റവും മികച്ച ഓസീസ് ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഖവാജ നേടിയിരുന്നു. പോയ വർഷത്തെ ഐ.സി.സി ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനും താരത്തിനായി. 36കാരനായ ഖവാജ 2016ല്‍ ഐപിഎല്ലിലും ഇടം നേടിയിരുന്നു. അതേസമയം വിസ വൈകിയതിന്റെ നിരാശ രസകരമായൊരു ട്രോള്‍ ചിത്രം ഖവാജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.  ഒരു തകര്‍പ്പന്‍ ട്രോളിലൂടെ ഖവാജ ആരാധകരുമായി പങ്കുവെച്ചു.  ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. രസകരമായ കമന്റുകളിലൂടെ ക്രിക്കറ്റ് ആരാധകര്‍ സംഭവം 'കളറാക്കുന്നുണ്ട്'. 

ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കാനുള്ളത്. ആദ്യ മത്സരം ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ തുടങ്ങും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ പരമ്പരയില്‍ ഇന്ത്യക്ക് ജയം അനിവാര്യം. 

അതേസമയം ഇസ്‍ലാമാബാദിൽ ജനിച്ച ഉസ്‍മാൻ ഖവാജയ്ക്ക് ഇന്ത്യൻ വീസ ലഭിക്കാൻ ഇതിന് മുമ്പും കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്.  2011ൽ ട്വന്റി20 ചാംപ്യൻസ് ലീഗിനായി ഇന്ത്യയിലെത്താനായി അപേക്ഷ നൽകിയപ്പോഴായിരുന്നു വിസ വൈകിയത്. പിന്നീട് പ്രത്യേക ഇടപെടലിലൂടെ താരത്തിന് വിസ ലഭിക്കുകയായിരുന്നു. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News