പോൾ സ്റ്റിർലിങ് തന്നെ നയിക്കും; ബുംറയുടെ 'ടീമിനെ' നേരിടാൻ അയർലാൻഡ് തയ്യാർ

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 18മുതൽ ആരംഭിക്കും. വെറ്ററൻ താരം പോൾ സ്റ്റിർലിങ് തന്നെയാണ് ടീമിനെ നയിക്കുന്നത്.

Update: 2023-08-05 14:48 GMT
Editor : rishad | By : Web Desk

ലണ്ടൻ: ഇന്ത്യക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ച് അയർലാൻഡ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 18മുതൽ ആരംഭിക്കും. വെറ്ററൻ താരം പോൾ സ്റ്റിർലിങ് തന്നെയാണ് ടീമിനെ നയിക്കുന്നത്.

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടിയ ശേഷമുള്ള അയർലാൻഡിന്റെ ആദ്യ പരമ്പരയാണിത്. ലെഗ് സ്പിന്നർ ഗാരെത് ഡെലാനി, ഓൾറൗണ്ടർ ഫിനോൻ ഹാൻഡ് എന്നിവരെയും ടിമിലേക്ക് മടക്കിവിളിച്ചിട്ടുണ്ട്. 

അയര്‍ലാന്‍ഡ് ടീം ഇങ്ങനെ: പോൾ സ്റ്റിർലിംഗ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, മാർക്ക് അഡയർ, റോസ് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, തിയോ വാൻ വോർകോം, ബെൻ വൈറ്റ്, ക്രെയ്ഗ് യംഗ്.

Advertising
Advertising

ഏറെ നാൾ പരിക്കിന്റെ പിടിയിലായരുന്ന ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പും ഏഷ്യാകപ്പും മുന്നിൽ നിർത്തി ഇന്ത്യൻ ടീമിൽ സജീവമാകാനൊരുങ്ങുകയാണ് ജസ്പ്രീത് ബുംറ. യുവതാരങ്ങളാണ് ഇന്ത്യൻ ടീമിൽ ഏറെയും. ഋതുരാജ് ഗെയിക് വാദാണ് ടീമിന്റെ ഉപനായകൻ. മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. 

ഇന്ത്യൻ ടീം ഇങ്ങനെ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി , പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News