ഒടിഞ്ഞ കാലുമായി വീൽ ചെയറിലെത്തി ദ്രാവിഡ്; രാജസ്ഥാൻ ക്യാമ്പിലെ ചിത്രം വൈറൽ

Update: 2025-03-19 10:53 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിനെ പരിശീലിപ്പിക്കുന്ന രാഹുൽ ദ്രാവിഡിന്റെ ചിത്രം വൈറൽ. ഇടത് കാലിന് പരിക്കേറ്റതിനാൽ ഇലക്ട്രിക് വീൽ ചെയർ ഉപയോഗിച്ചാണ് ദ്രാവിഡ് പരിശീലനം നിയന്ത്രിക്കുന്നത്.

55കാരനായ ദ്രാവിഡ് വീൽ ചെയറിൽ മൈതാനം ചുറ്റിയാണ് ദ്രാവിഡ് പരിശീലനം വീക്ഷിക്കുന്നത്. ടീമിനൊപ്പം നേരത്തേ ഹോളി ആഘോഷത്തിലും ദ്രാവിഡ് പങ്കുചേർന്നിരുന്നു. ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെച്ച ശേഷമാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ചായി നിയമിതനായത്. 

‘‘രാഹുൽ സർ എന്നും അങ്ങനെയാണ്. കളിക്കുന്ന കാലത്തും അദ്ദേഹം വല്ലാത്ത അഭിനിവേശത്തോടെയാണ് മത്സരത്തെ സമീപിച്ചിരുന്നത്. അ​ദ്ദേഹത്തിന്റെ കാലിന് പരിക്കുണ്ട്. വേദന അവഗണിച്ചാണ് അദ്ദേഹം എത്തുന്നത്.അദ്ദേഹത്തിന്റെ സമർപ്പണമാണ് അത് കാണിക്കുന്നത്. അദ്ദേഹം ഈ രൂപത്തിലും താരങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഓരോരുത്തരെയും വ്യക്തിപരമായി കാണുന്നു. ചർച്ചകളെ നയിക്കുന്നു. അദ്ദേഹം പൂർണമായും അവിടെയുണ്ട്’’ -രാജസ്ഥാൻ റോയൽസ് ബാറ്റിങ് കോച്ച് വിക്രം റാത്തോർ പ്രതികരിച്ചു.

Advertising
Advertising

മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാാബാദുമായാണ് രാജസ്ഥാന്റെ ആദ്യമത്സരം. മലയാളി താരം സഞ്ജു സാംസണാണ് ഇക്കുറിയും രാജസ്ഥാനെ നയിക്കുന്നത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News