ജയിച്ചാൽ പ്ലേഓഫിന് അരികത്തേക്ക്‌: ജയിക്കുമോ സഞ്ജുവും ടീമും?

പോരാട്ടങ്ങൾ പ്ലേഓഫിനേക്ക് അടുക്കുമ്പോൾ രാജസ്ഥാനും ഡൽഹിക്കും പ്രതീക്ഷയുണ്ട്.

Update: 2022-05-11 05:13 GMT

മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിച്ചാൽ സഞ്ജുവിന്റെ രാജസ്ഥാന് പ്ലേഓഫിന് അരികിലെത്താം. 

പോരാട്ടങ്ങൾ പ്ലേഓഫിലേക്ക് അടുക്കുമ്പോൾ രാജസ്ഥാനും ഡൽഹിക്കും പ്രതീക്ഷയുണ്ട്. 11 മത്സരങ്ങളിൽ ഏഴും ജയിച്ച രാജസ്ഥാന് 14 പോയിന്റാണുള്ളത്. ഡൽഹിയെ വീഴ്ത്തിയാൽ സഞ്ജുവിനും കൂട്ടർക്കും പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാം. ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങുന്നതാണ് രാജസ്ഥാന്റെ കരുത്ത്. ജോസ് ബട്ട്ലർ, യശ്വസി ജയ്സ്വാള്‍ സഖ്യമാകും ഓപ്പണിങിൽ.

നായകൻ സഞ്ജു, ദേവ്ദത്ത് പടിക്കല്‍, തുടങ്ങിയർ പിന്നാലെയെത്തും. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ കരീബിയൻ കരുത്ത് ഷിംറോൺ ഹെറ്റ്മയർ അടുത്ത് മത്സരത്തിലെ കളിക്കുകയുള്ളൂ. ചാഹലും അശ്വിനും ബോൾട്ടും ഒക്കെയുള്ള ബൗളിങ് നിരയും ശക്തമാണ്. 

സ്ഥിരതയില്ലായ്മയാണ് ഡൽഹി നേരിടുന്ന പ്രശ്നം. ഇന്ന് തോറ്റാൽ പ്ലേഓഫ് പ്രവേശനം ദുഷ്കരമാകും.ഡേവിഡ് വാർണറുടെ ഫോമിൽ പ്രതീക്ഷ വയ്ക്കാം. റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടാത്ത ബൗളർമാർ മികച്ച പ്രകടനം നടത്തിയേ മതിയാകൂ. 

Summary-Rajasthan Royals vs Delhi Capitals, 58th Match

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News