റൈസിം​ഗ് സ്റ്റാർ ഏഷ്യാ കപ്പ് സ്ക്വാഡ്; ജിതേഷ് ശർമ നയിക്കും

പ്രിയാൻഷ് ആര്യയും കൗമാരതാരമായ വൈഭവ് സൂര്യവംശിയും ടീമിൽ

Update: 2025-11-04 14:19 GMT

മുംബൈ: റൈസിം​ഗ് സ്റ്റാർസ് ഏഷ്യാ കപ്പിനായുള്ള ഇന്ത്യാ എ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിക്കറ്റ്കീപ്പർ ബാറ്റെറായ ജിതേഷ് ശർമയാണ് ടീമിന്റെ ക്യാപ്റ്റൻ. നവംബർ 14 മുതൽ 23 വരെ ദോഹയിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. നമൻ ധിർ ആണ് വൈസ് ക്യാപ്റ്റൻ.

ഐപിഎലിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച പ്രിയാൻഷ് ആര്യയും നേഹൽ വധേരയും കൗമാരതാരമായ വൈഭവ് സൂര്യവംശിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യാ എ സ്ക്വാഡിലെ സ്ഥിരം സാന്നിധ്യമായ ഹാർഷ് ദുബേയും ടീമിലുണ്ട്. അണ്ടർ 19 ലോകകപ്പിനായുള്ള ടീമിന്റെ തിരഞ്ഞെടുപ്പിന് റൈസിം​ഗ് സ്റ്റാർ ഏഷ്യാ കപ്പ് മാനദണ്ഡമാവാറുണ്ട്.

Advertising
Advertising

നവംബർ 14 ന് പാകിസ്താനും ഒമാനും തമ്മിലെ ആദ്യത്തെ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുന്നത്. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് നവംബർ 16 നാണ്. നാലു ടീമുകൾ വീതമുള്ള രണ്ട് ടീമുകളാണ് ഉള്ളത്. ​ഗ്രൂപ് എ-അഫ്​ഗാനിസ്താൻ, ബം​ഗ്ലാദേശ്, ഹോംകോങ്, ശ്രീലങ്ക. ​ഗ്രൂപ്പ് ബി- ഇന്ത്യ, പാകിസ്താൻ, ഒമാൻ, യുഎഇ.

ഏഷ്യാ കപ്പിനനു ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും പുരുഷ വിഭാ​ഗത്തിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗക്ക് ഹസ്തദാനം കൊടുക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കൂടാതെ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങിയിരുന്നില്ല.

ഇന്ത്യൻ ടീം- ജിതേഷ് ശർമ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യാൻഷ് ഷെഡ്ജെ, രമൻദീപ് സിം​ഗ്, ഹാർഷ് ദുബേ, അശുതോഷ് ശർമ, യാഷ് താക്കൂർ, ​ഗുർജപ്നീത് സിം​ഗ്,വിജയ്കുമാർ വൈശാഖ്, യുധ്വീർ സിം​ഗ്, അഭിഷേക് പോറൽ(വിക്കറ്റ് കീപ്പർ), സുയാഷ് ശർമ, 

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News