കോഹ്‌ലി സ്റ്റൈലിൽ സെഞ്ച്വറി ആഘോഷിച്ച് രോഹൻ കുന്നുമ്മൽ; വൈറൽ

രോഹന്റെ കരുത്തില്‍ 328 റണ്‍സ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Update: 2023-08-03 15:56 GMT
Editor : rishad | By : Web Desk

പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ ആഘോഷം കോഹ്‌ലി സ്റ്റൈലില്‍. ഈസ്റ്റ് സോണിനെതിരായ മത്സരത്തില്‍ 68 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 107 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു.

രോഹന്റെ കരുത്തില്‍ 328 റണ്‍സ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. രോഹന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആഘോഷത്തില്‍ വിരാട് കോഹ്ലിയുമായുള്ള സാമ്യമാണ് പലരും കുറിക്കുന്നത്. 

Advertising
Advertising

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News