കൈനീട്ടിയത് ഫഖർ, ലഭിച്ചത് ഖുഷ്ദിലിന്‌: രോഹിതിനെ 'കിട്ടിയത്' ഇങ്ങനെ....

ആദ്യ ഓവറുകളിൽ തന്നെ അടിതുടങ്ങിയ സംഖ്യം പിരിയുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യയുടെ സ്കോര്‍ 54. അതും അഞ്ച് ഓവറിൽ

Update: 2022-09-04 16:19 GMT
Editor : rishad | By : Web Desk

ദുബൈ: ഏഷ്യാകപ്പ് സൂപ്പർഫോറിലെ ആദ്യ മത്സരത്തിൽ തട്ടുതകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ലോകേഷ് രാഹുലും നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ അടിതുടങ്ങിയ സംഖ്യം പിരിയുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യയുടെ സ്കോര്‍ 54, അതും അഞ്ച് ഓവറിൽ. രോഹിതും രാഹുലും നന്നായി തന്നെയാണ് തുടങ്ങിയത്. രോഹിത് ശർമ്മ 28 റൺസ് നേടി.

16 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ഒട്ടും വിട്ടുകൊടുക്കാത്ത പ്രകടനമായിരുന്നു രാഹുലിന്റേതും. രാഹുൽ നേരിട്ടത് 20 പന്തുകൾ. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും രാഹുൽ കണ്ടെത്തി. സ്‌കോർബോർഡ് അതിവേഗം നീങ്ങുന്നതിനിടെയാണ് രോഹിത് പുറത്താകുന്നത്. ഹാരിസ് റൗഫിന്റെ പന്തിനെ ഉയർത്തിയടിക്കാനുള്ള രോഹിതിന്റെ ശ്രമം പാളി. ആറം ഓവറിലെ ആദ്യ പന്തിലായിരുന്നു രോഹിതിന്റെ പുറത്താകൽ. അസാദിന്റെ സ്ലോവർ ഡെലിവറിയാണ് രോഹിതിന് കെണിയായത്.

Advertising
Advertising

പന്ത് കൈപ്പിടിയിലൊതുക്കാനായി ഫഖർ സമാനും ഖുഷ്ദിലും എത്തി. ഫഖറാണ് ക്യാച്ച് വിളിച്ചത്. ആ സമയം ഖുഷ്ദിലും എത്തി. ആദ്യം ഫഖർ സമാൻ കൈനീട്ടിയെങ്കിലും പന്ത് വീണത് ഖുഷ്ദിലിന്റെ കൈകളിൽ. രണ്ട് പേരും കൂട്ടിയിച്ച് വീണെങ്കിലും പന്ത് നിലത്ത് വീണില്ല. അതേസമയം ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താന് മുന്നിൽവെച്ചത് 181 റൺസാണ്. ഇന്ത്യക്ക് വേണ്ടി കോഹ്ലി 60 റൺസ് നേടി ടോപ് സ്‌കോററായി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News