ആ ബൗളർ ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം വിക്കറ്റ് തികയ്ക്കും: പ്രവചനവുമായി ഷെയിൻ വോൺ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 800 വിക്കറ്റുകളുമായി ഒന്നാമന്‍ ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനാണ്. 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണാണ് രണ്ടാം സ്ഥാനത്ത്.

Update: 2022-01-26 14:24 GMT

ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് ആസ്‌ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോൺ. ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം വിക്കറ്റുകള്‍ തികയ്ക്കുകയാണെങ്കില്‍ അത് അശ്വിനായിരിക്കുമെന്നാണ് വോണ്‍ പറയുന്നത്. ആസ്ട്രേലിയയുടെ നഥാന്‍ ലയോണും ആയിരം വിക്കറ്റ് തികയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വോണ്‍ പറയുന്നു.

'രണ്ട് താരങ്ങള്‍ എന്റെയും മുരളീധരന്റെയും ടെസ്റ്റ് വിക്കറ്റ് റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്. ആര്‍ അശ്വിനും നതാന്‍ ലിയോണുമാണ് ആ രണ്ട് പേര്‍. കാരണം രണ്ട് പേരിലും വലിയ ഗുണനിലവാരമുള്ള സ്പിന്‍ ബൗളിങ്ങാണ് കാണാന്‍ സാധിക്കുന്നത്. ഇവര്‍ ഉള്ളപ്പോള്‍ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമാവുന്നു. ബാറ്റ്സ്മാനും സ്പിന്നര്‍മാരും നേര്‍ക്കുനേര്‍ എത്തുന്ന സമയങ്ങളിലെല്ലാം വലിയ ആവേശം കാണാനാവും. അശ്വിനും ലിയോണും 1000 വിക്കറ്റ് ടെസ്റ്റില്‍ നേടാന്‍ കഴിവുള്ളവരാണെന്നാണ് വിശ്വസിക്കുന്നത്'-ഷെയ്ന്‍ വോണ്‍ പറഞ്ഞു.

Advertising
Advertising

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 800 വിക്കറ്റുകളുമായി ഒന്നാമന്‍ ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണാണ് രണ്ടാം സ്ഥാനത്ത്. അശ്വിന്റെ വലിയ ആരാധകനാണെന്ന് സ്വയം വിശേഷിപ്പിച്ച വോൺ, അദ്ദേഹം ഇന്ത്യക്ക് പുറത്തുള്ള വേദികളിലും പ്രകടനം മെച്ചപ്പെടുത്തിയതായും വോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിരയും വാലറ്റവും ഉടച്ചുവാര്‍ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കുറച്ചു കാലങ്ങളായി മോശം ഫോമിൽ തുടരുന്ന ഭുവനേശ്വർ കുമാറിനും ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജസ്പ്രീത് ബുറംക്ക് വിശ്രമം അനുവദിച്ചേക്കും. യുവതാരം വെങ്കിടേഷ് അയ്യരെയും പരിഗണിക്കാൻ സാധ്യത കുറവാണ്. അശ്വിനും ഇടം ലഭിച്ചേക്കില്ല. വിശ്രമം വേണമെന്ന് അശ്വിന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുളുണ്ട്. 

Shane Warne Lauds India Bowler, Hopes He Will Take "1000 Test Wickets"

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News