ക്ലൂസ്‌നർക്ക് പിന്നാലെ ഷോൺ ടെയ്റ്റും അഫ്ഗാനിസ്താൻ പരിശീലക സ്ഥാനം രാജിവെച്ചു

ഈ വർഷം ആഗസ്റ്റിലാണ് ഷോൺ ടെയ്റ്റിനെ അഫ്ഗാനിസ്താൻ ബൗളിങ് പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പ് വരെ ടീമിനൊപ്പം ടെയ്റ്റുണ്ടായിരുന്നു.

Update: 2021-12-01 12:08 GMT
Editor : rishad | By : Web Desk

അഫ്ഗാനിസ്താൻ ക്രിക്കറ്റ് ഫാസ്റ്റ്ബൗളിങ് പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് മുൻ ആസ്ട്രേലിയൻ ഫാസ്റ്റ്ബൗളർ ഷോൺ ടെയ്റ്റ്. മികച്ച ഭാവിയുണ്ടെന്ന് ഞാൻ വ്യക്തിപരമായി കരുതുന്ന യുവ അഫ്ഗാൻ ഫാസ്റ്റ് ബൗളർമാരുമായി ആസ്വദിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് ഷോണ്‍ ടെയ്റ്റ് പ്രസ്താവനയില്‍ പറയുന്നു.

ലാന്‍സ് ക്ലൂസ്നറിനെപ്പോലെ ക്രിക്കറ്റിനെക്കുറിച്ച് പാഠവമുള്ള ഒരാളെ മനസിലാക്കാന്‍ സാധിച്ചതും വളരെ സന്തോഷം നല്‍കുന്നതാണെന്നും ഷോണ്‍ ടെയ്റ്റ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്താന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ലാന്‍സ് ക്ലൂസ്നര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലാന്‍സ് ക്ലൂസ്നറുടെ കാലാവധി അടുത്തിടെ അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു.

Advertising
Advertising

ഈ വർഷം ആഗസ്റ്റിലാണ് ഷോൺ ടെയ്റ്റിനെ അഫ്ഗാനിസ്താൻ ബൗളിങ് പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പ് വരെ ടീമിനൊപ്പം ടെയ്റ്റുണ്ടായിരുന്നു. ആസ്‌ട്രേലിയക്ക് വേണ്ടി 95 അന്താരാഷ്ട്ര വിക്കറ്റുകൾ ടെയ്റ്റ് വീഴ്ത്തിയിട്ടുണ്ട്. ബൗളിങ് വേഗത കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ബൗളർമാരിലൊരുവനായിരുന്നു ടെയ്റ്റ്.

അതേസമയം ഷോൺ ടെയ്റ്റിന്റെ പെട്ടെന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപനത്തിന് പിന്നിലും ലാൻസ് ക്ലൂസ്‌നർ പരിശീലക കാലാവധി തുടരാനില്ലെന്ന് വ്യക്തമാക്കിയതിലും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News