'അയാൾ വരട്ടെ, ടീം കരുത്തതാകും, ആദ്യ ഏകദിനത്തിലെ തോൽവി കാര്യമാക്കുന്നില്ല': ശിഖർ ധവാൻ

ആദ്യ മത്സരത്തിലെ തോൽവി കാര്യമാക്കുന്നില്ലെന്ന് പറയുകയാണ് ശിഖർ ധവാൻ. 2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയർത്തുകയാണ് ലക്ഷ്യമെന്ന് ശിഖർ ധവാൻ പറഞ്ഞു.

Update: 2022-01-20 06:33 GMT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ തോറ്റതിന് പിന്നാലെ പ്രതികരണവുമായി ഓപ്പണർ ശിഖർ ധവാൻ. 31 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. എന്നാൽ ആദ്യ മത്സരത്തിലെ തോൽവി കാര്യമാക്കുന്നില്ലെന്ന് പറയുകയാണ് ശിഖർ ധവാൻ. 2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയർത്തുകയാണ് ലക്ഷ്യമെന്ന് ശിഖർ ധവാൻ പറഞ്ഞു.  

ശിഖർ ധവാന്റെ വാക്കുകൾ ഇങ്ങനെ: 'ടീം എന്ന നിലയില്‍ ഞങ്ങളുടെ ചിന്ത 2023 ലോകകപ്പിലേക്കായി ഒരു ടീമിനെ വളര്‍ത്തി എടുക്കുക എന്നാണ്. അതിനിടയില്‍ തിരിച്ചടികള്‍ നേരിട്ടേക്കാം. ടീം എന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു സംഘത്തെ നമുക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ വാര്‍ത്തെടുക്കണം'-ധവാന്‍ പറയുന്നു. അതേസമയം നായകൻ രോഹിത് ശർമ്മ കൂടി മടങ്ങിയെത്തുന്നതോടെ ടീം കരുത്തതാകുമെന്നും ശിഖർ ധവാൻ കൂട്ടിച്ചേര്‍ത്തു. രോഹിത് മടങ്ങിയെത്തുന്നതോടെ ബാറ്റിങ് നിര കൂടുതൽ പരിചയസമ്പത്തുള്ളതാകും. മധ്യനിര മെച്ചപ്പെടും. ദീർഘകാലം മുന്നിൽ കണ്ടുള്ളതാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെന്നും ധവാൻ വ്യക്തമാക്കി. 

Advertising
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാൻ. 79 റൺസാണ് ധവാൻ നേടിയത്. 84 പന്തുകളിൽ നിന്ന് പത്ത് ഫോറുകൾ അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ കേശവ് മഹാരാജ് ബൗൾഡാക്കുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ് ലിയുമൊത്തുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വാസമായത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. തെംമ്പ ബവുമയുടെയും വാൻ ഡെർ ഡൂസന്റെയും മികച്ച സ്‌കോർ പടുത്തുയർത്തിയത്. 143 പന്തിൽ നിന്ന് 110 റൺസെടുത്ത് ബവുമ പുറത്തായപ്പോൾ 129 റൺസെടുത്ത് ഡൂസൻ പുറത്താകാതെ നിന്നു.

"We are building a team for the 2023 World Cup" - സ് hikhar Dhawan downplays batting collapse in 1st ODI against Southafrica

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News