'മാലിക് അടിയോടടി...: അന്തം വിട്ട് സ്‌കോട്ടിഷ് ക്രിക്കറ്റ്, പാകിസ്താന് മികച്ച സ്കോര്‍

ഒരു പാകിസ്താൻ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ച്വറി സ്വന്തമാക്കാനും മാലികിനായി. മാലികിനെ പുറത്താക്കാനും സ്‌കോട്ടിഷ് പന്തേറുകാർക്ക് കഴിഞ്ഞില്ല. ലോകകപ്പ് ടി20യിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറിയെടുത്താൽ മൂന്നാം സ്ഥാനത്ത് എത്താനും മാലികിനായി.

Update: 2021-11-07 16:02 GMT
Editor : rishad | By : Web Desk
Advertising

പാകിസ്താന്റെ വേഗതയേറിയ അർദ്ധ സെഞ്ച്വറിയുമായി വെറ്ററൻ താരം ഷുഹൈബ് മാലിക് കത്തിക്കയറിയപ്പോൾ ലോകകപ്പ് ടി20യിൽ സ്‌കോട്ട്‌ലാൻഡിനെതിരെ പാകിസ്താൻ നേടിയത് 189 റണ്‍സ്. വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ ഇത്രയും റൺസ് നേടിയത്. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് പാകിസ്താന് മികച്ച സ്‌കോർ നേടിക്കൊടുത്തത്. വെറും 18 പന്തിൽ നിന്ന് ആറു സിക്‌സറുകളും ഒരു ബൗണ്ടറയും സഹിതം 54 റൺസാണ് മാലിക് അടിച്ചെടുത്തത്.

അതിൽ അവസാന ഓവറിൽ മാലിക് നേടിയത് 22 റൺസ്! ഒരു പാകിസ്താൻ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ച്വറി സ്വന്തമാക്കാനും മാലികിനായി. മാലികിനെ പുറത്താക്കാനും സ്‌കോട്ടിഷ് പന്തേറുകാർക്ക് കഴിഞ്ഞില്ല. ലോകകപ്പ് ടി20യിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറിയെടുത്താൽ മൂന്നാം സ്ഥാനത്ത് എത്താനും മാലികിനായി. 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ യുവരാജ് സിങാണ് ഒന്നാമത്. 18 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ആസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ് വെൽ, ഇന്ത്യയുടെ ലോകേഷ് രാഹുൽ എന്നിവരും മാലികിനൊപ്പമുണ്ട്.

നേരത്തെ ബാബർ അസമും മുഹമ്മദ് റിസ് വാനും ചേർന്ന് മികച്ച അടിത്തറയാണ് പാകിസ്താന് ഒരുക്കിക്കൊടുത്തത്. റിസ്‌വാൻ പതിഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ ബാബർ അർധ സെഞ്ച്വറി നേടി. 47 പന്തുകളിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സറും അടക്കം 66 റൺസാണ് ബാബർ നേടിയത്. 19 പന്തുകളിൽ നിന്ന് 31 റൺസ് നേടി ഹഫീസും പിന്തുണ കൊടുത്തു. ലോകകപ്പ് ടി20 സെമി ടിക്കറ്റ് നേരത്തെ പാകിസ്താൻ ഉറപ്പിച്ചതിനാൽ മത്സരത്തിന് പ്രസക്തിയില്ല. അതേസമയം ഈ മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് പാകിസ്താൻ ശ്രമിക്കുക.

അതേസമയം ഇതെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ന്യൂസിലൻഡ് സെമിയിൽ പ്രവേശിച്ചു. സൂപ്പർ 12ലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ കിവികൾ എട്ടു വിക്കറ്റിന് തകർത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനെ 124 റൺസിൽ കിവി ബൗളർമാർ എറിഞ്ഞൊതുക്കി. 11 പന്ത് ബാക്കിനിൽക്കെയാണ് ന്യൂസിലൻഡ് ലക്ഷ്യം മറികടന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News