കളിക്കിടയില്‍ മൈതാനത്ത് പാമ്പ്! പരിഭ്രാന്തരായി താരങ്ങള്‍

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ പാമ്പിറങ്ങിയത്

Update: 2022-10-02 16:12 GMT

ഗുവാഹത്തി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ്. ഗുവാഹത്തി ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. ആൻട്രിച്ച് നോർജേ മത്സരത്തിന്‍റെ ഏഴാം ഓവർ എറിഞ്ഞ് കൊണ്ടിരിക്കെയാണ് താരങ്ങൾ മൈതാനത്ത് ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇതിനെ തുടർന്ന് മത്സരം അൽപ്പ സമയം നിർത്തി വച്ചു. ഉടൻ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് കളി പുനരാരംഭിച്ചത്.

Advertising
Advertising

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും കെ. എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 43 റൺസെടുത്ത രോഹിത് പുറത്തായി. കെ.എല്‍ രാഹുല്‍ അര്‍‌ധ സെഞ്ച്വറി നേടി പുറത്താവാതെ ക്രീസിലുണ്ട്.  1 റണ്ണുമായി വിരാട് കോഹ്ലിയാണ് രാഹുലിനൊപ്പം ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News