ബംഗളൂരു: ഏകദിന ലോകകപ്പിന് പിന്നാലെ ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം ലഭിക്കാത്തതിലെ നിരാശ പ്രകടമാക്കി ഇന്ത്യൻ താരം യൂസ്‌വേന്ദ്ര ചഹൽ. സ്മൈലി ഇമോജിയാണ് ചഹല്‍ പോസ്റ്റ് ചെയ്തത്.
ചഹല്‍ എക്‌സില്‍ ഇട്ട സ്‌മൈലി ഇമോജിക്ക് വിവിധ മാനങ്ങളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ആസ്‌ട്രേലിയക്കെതിരായ ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് ചഹലിന്റെ പ്രതികരണം. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മില്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് നടക്കുന്നത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് മത്സരങ്ങള്‍. ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു.
സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. കീഴില്‍ ഒരുപിടി യുവതാരങ്ങളാണ്. കഴിഞ്ഞ ഏകദിന ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാരെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
Summary-Snubbed For Australia T20Is, Yuzvendra Chahal's Cryptic Post Goes Viral