'രാജകുമാരൻ സൂപ്പർ കിംഗിനെ കണ്ടപ്പോൾ'; എം.എസ് ധോണിയെ കണ്ട് സൗരവ് ഗാംഗുലി

നിലവിലെ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറായി ഗാംഗുലി നിയമിതനായിരിക്കുകയാണ്

Update: 2023-02-04 19:07 GMT

Sourav Ganguly , MS Dhoni

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകരായ സൗരവ് ഗാംഗുലിയും മഹേന്ദ്ര സിംഗ് ധോണിയും കൂടിക്കാഴ്ച നടത്തി. മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. 'രാജകുമാരൻ സൂപ്പർ കിംഗിനെ കണ്ടുമുട്ടിയപ്പോൾ...' എന്ന കുറിപ്പോടെ ധോണിയുടെ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് ട്വിറ്ററിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകരായി കണക്കാക്കപ്പെടുന്നവരാണ് ധോണിയും ഗാംഗുലിയും. നിലവിലെ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടറായി ഗാംഗുലി നിയമിതനായിരിക്കുകയാണ്. അതേസമയം ധോണി തന്റെ സ്ഥിരം ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായാണ് ഇറങ്ങുക. വരുന്ന ടൂർണമെൻറ് ധോണിയുടെ അവസാന ഐ.പി.എൽ സീസണായേക്കുമെന്ന് കരുതപ്പെടുന്നത്. 2022 സീസണിന്റെ തുടക്കത്തിൽ സി.എസ്.കെയെ രവീന്ദ്ര ജഡേജയാണ് നയിച്ചിരുന്നത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് താരം നായക സ്ഥാനത്ത് നിന്ന് പിൻവാങ്ങി. പിന്നീട് ധോണിയാണ് മഞ്ഞപ്പടയെ നയിച്ചത്. എന്നാൽ ഒമ്പതാം സ്ഥാനത്താണ് ടീം ടൂർണമെൻറ് അവസാനിപ്പിച്ചത്. എന്നാൽ 16.25 കോടി മുടക്കിയെത്തിച്ച ബെൻ സ്‌റ്റോക്കിന്റെ വരവോടെ നാലുവട്ടം ചാമ്പ്യന്മാരായ ടീം വലിയ പ്രതീക്ഷയിലാണ്.

Advertising
Advertising

അതിനിടെ, മൂന്നു വർഷം ബി.സി.സി.ഐ പ്രസിഡൻറായ ശേഷമാണ് ഗാംഗുലി ഐ.പി.എല്ലിലേക്കെത്തുന്നത്. ഗാംഗുലിക്ക് തുടരവസരം നൽകപ്പെടാതിരുന്ന സാഹചര്യത്തിൽ റോജർ ബിന്നിയാണ് ബി.സി.സി.ഐയെ നയിക്കുന്നത്. ഗാംഗുലിക്കൊപ്പമുണ്ടായിരുന്ന ജനറൽ സെക്രട്ടറി ജയ് ഷാ ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്.

Sourav Ganguly meets MS Dhoni

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News