ഇന്ത്യന്‍ ടീമിലെ വാട്സണും കല്ലീസുമെല്ലാമാകാന്‍ തനിക്കാകുമെന്ന് വിജയ് ശങ്കര്‍, ട്രോളി സോഷ്യല്‍ മീഡിയ

വിജയ് ശങ്കറിന്‍റെ ആത്മവിശ്വാസം പ്രശംസനീയമാണെങ്കിലും ആരാധകര്‍ അതിനെ ആ രീതിയിലല്ല എടുത്തിരിക്കുന്നത്

Update: 2021-05-17 14:32 GMT
Editor : Roshin | By : Web Desk

2019 ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ മാറ്റിനിര്‍ത്തി ആള്‍ റൌണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇരുവരും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലും വിജയ് ശങ്കറുടെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ബാറ്റിങ് സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് നല്‍കിയ ഉത്തരമാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. വിരാട് കോഹ്‍ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ആറാമതായും ഏഴാമതായും മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജാക്ക് കല്ലീസ്, ഷെയിന്‍ വാട്സണ്‍ പോലുള്ള ആള്‍ റൌണ്ടര്‍മാര്‍ അവരവരുടെ ടീമിന് നല്‍കിയ സേവനങ്ങള്‍ പോലെ തനിക്കും തിളങ്ങാനാകുമെന്ന് വിജയ് ശങ്കര്‍ പറഞ്ഞു. സണ്‍റൈസേഴ്സ് താരത്തിന്‍റെ ആത്മവിശ്വാസം പ്രശംസനീയമാണെങ്കിലും ആരാധകര്‍ അതിനെ ആ രീതിയിലല്ല എടുത്തിരിക്കുന്നത്. ഈ പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് വിജയ് ശങ്കര്‍

Advertising
Advertising

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News