കോഹ്‌ലിയെ ഞെട്ടിച്ച് സുനിൽഛേത്രിയുടെ ക്യാച്ച്

ആർ.സി.ബി ക്യാമ്പിൽ ചേർന്ന ഛേത്രി ഫീൽഡിംഗ് പരിശീലനത്തിന്റെ ഭാഗമാകുകയും ചെയ്തു.

Update: 2023-04-02 01:31 GMT

വിരാട് കോഹ്ലി- സുനില്‍ഛേത്രി 

ബംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി കഴിഞ്ഞദിവസം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലുണ്ടായിരുന്നു, അതിനിടെ ആർസിബിയുടെ പരിശീലന സെഷനിൽ പങ്കെടുക്കാനും താരം സമയം കണ്ടെത്തി.ആർ.സി.ബി ക്യാമ്പിൽ ചേർന്ന ഛേത്രി ഫീൽഡിംഗ് പരിശീലനത്തിന്റെ ഭാഗമാകുകയും ചെയ്തു.

ക്യാച്ചിംഗ് പരിശീലനത്തിനിടെ തകര്‍പ്പന്‍ ക്യാച്ച് എടുത്ത് ആര്‍.സി.ബി താരങ്ങളെ ഞെട്ടിക്കുകയും ചെയ്തു താരം. വലത് വശത്തേക്ക് മുഴുനീള ഡൈവ് ചെയ്തായിരുന്നു സുനില്‍ഛേത്രിയുടെ ഗോള്‍. ബാംഗ്ലൂരിന്റെ സൂപ്പര്‍താരം വിരാട് കോലിയുടെ സാന്നിധ്യത്തിലായിരുന്നു ക്യാച്ച്. ആർ‌സി‌ബി എന്റെ പ്രിയപ്പെട്ട ടീമാണ്, ഞാൻ ആർ‌.സി‌.ബിയെ പിന്തുണയ്ക്കുകയും വിരാട് കോഹ്‌ലിക്കൊപ്പം സമയം ചിലവിടുന്നത് ഇഷ്ടപ്പെടുന്നുവെന്നും സുനില്‍ഛേത്രി പിന്നീട് പറഞ്ഞു.

Advertising
Advertising

സ്‌പോർട്‌സ് ബ്രാൻഡായ പ്യൂമ, ഇന്ത്യ സംഘടിപ്പിച്ച 'ലെറ്റ് ദേർ ബി സ്‌പോർട്ട്' കോൺക്ലേവിൽ കോഹ്‌ലിയും ഛേത്രിയും നേരത്തെ ഒത്തുകൂടിയിരുന്നു. സ്‌പോർട്‌സിനും ഫിറ്റ്‌നസിനും ബഹുജന തലത്തിൽ മുൻഗണന നൽകേണ്ടതിന്റെയും രാജ്യത്തിന്റെ വികസനത്തിനായി പാഠ്യപദ്ധതിയിൽ കായികം പ്രധാന വിഷയമായി ഉള്‍പ്പെടുത്തണ്ട  ആവശ്യകതയെക്കുറിച്ചൊക്കെ കോൺക്ലേവിൽ ചര്‍ച്ച ഉയര്‍ന്നിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News