ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യം

മികവ് തുടരാനായാൽ രാജ്‌കോട്ടിൽ ഇന്ത്യക്ക് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താം

Update: 2022-06-17 04:09 GMT

രാജ്‌കോട്ട്: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിൽ രാത്രി 7നാണ് മത്സരം. പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ പിഴവ് തിരുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങിയതും ആധികാരിക വിജയം നേടിയതും. മികവ് തുടരാനായാൽ രാജ്‌കോട്ടിൽ ഇന്ത്യക്ക് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താം. മറിച്ചാണെങ്കിൽ ക്യാപ്റ്റൻസിയിൽ ആദ്യ ദൗത്യത്തിൽ തന്നെ പരമ്പര നഷ്ടമാക്കിയവൻ എന്ന നാണക്കേട് ഋഷഭ് പന്തിന് പേറേണ്ടിവരും. ബാറ്റിങിലെ തന്റെ പോരായ്മകളും പന്തിന് പരിഹരിക്കേണ്ടതുണ്ട്. ഓപ്പണർമാർ ഫോമിലാണെന്നതും ഹർദികിന്റെ ഓൾറൗണ്ട് മികവും ബൗളർമാരുടെ മിന്നും ഫോമുമാണ് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നത്.

Advertising
Advertising

മറുവശത്ത് മൂന്നാം മത്സരത്തിലെ വമ്പൻ തോൽവിയും സീനിയർ താരങ്ങളുടെ പരിക്കും ദക്ഷിണാഫ്രിക്കൻ ക്യാമ്പിനെ അലട്ടുന്നുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡികോക്ക് പരിക്കിൽ നിന്നും മുക്തനാകാത്തതിനാൽ ഹെൻറിച്ച് ക്ലാസൻ തുടരും. കോവിഡിന്റെ പിടിയിലായിരുന്ന സ്റ്റാർ ഓൾറൗണ്ടർ എയ്ഡൻ മാർക്രാം തുടർന്നുള്ള മത്സരങ്ങളും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. റണ്ണൊഴുകുന്ന രാജ്‌കോട്ടിലെ പിച്ചിൽ ടോസ് നിർണായകമാകും.


Full View

T20 against South Africa; Victory is essential for India to avoid losing the series

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News