മനംകവർന്ന് ടീം ഇന്ത്യ; സ്‌കോട്ട്‌ലാൻഡ് ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ

നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ സ്കോട്‌ലന്‍ഡ് താരങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ ക്രിക്കറ്റ് സ്കോട്‍‍ലാന്‍ഡ് ട്വീറ്റ് ചെയ്‌തു.

Update: 2021-11-06 04:26 GMT

ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം സ്‌കോട്ട്‌ലാൻഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ സ്കോട്‌ലന്‍ഡ് താരങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ ക്രിക്കറ്റ് സ്കോട്‍‍ലാന്‍ഡ് ട്വീറ്റ് ചെയ്‌തു. വിലമതിക്കാനാവാത്തത് എന്ന അടിക്കുറിപ്പോടെയായിരുന്നു സ്കേട്ട്ലാന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്. ഇതിനായി സമയം കണ്ടെത്തിയ കോലിയോടും സംഘത്തോടും വലിയ ബഹുമാനമാണെന്നും സ്കോട്ടിഷ് ക്രിക്കറ്റ് ട്വീറ്റ് ചെയ്യുന്നു. 

ആദ്യമായാണ് സ്കോട്ട്ലാന്‍ഡ് ലോകകപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്കോട്ട്ലാന്‍ഡ് പുറത്തെടുത്തത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെത്തിയപ്പോള്‍ ആ മികവ് പുറത്തെടുക്കാന്‍ സ്കോട്ട്ലാന്‍ഡിനായില്ല. നേരത്തെ വിരാ‍ട് കോലി ഡ്രസിങ് റൂമിൽ വരണമെന്ന ആഗ്രഹം സ്കോട്‌ലാന്‍‍ഡ് നായകന്‍ കോട്‌സര്‍ പങ്കുവെച്ചിരുന്നു. ഡ്രസിങ് റൂമിൽ എത്തി പാകിസ്താവ താരങ്ങള്‍ നമീബിയന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Advertising
Advertising

നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോട്ട്‌ലാന്റ് ഉയർത്തിയ 86 റൺസ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടയ്ക്കുകയായിരുന്നു.19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ ആഞ്ച് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത്തിന്റെ സംഭാവന. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു. 

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് സ്കോട്‌ലന്‍ഡിനെതിരെ കോലി ഒരു ടോസ് ജയിച്ചത് എന്ന പ്രത്യേകതയും സ്കോട്ട്ലാന്‍ഡിനെതിരെ ഉണ്ടായിരുന്നു. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News