മകനെ നെഞ്ചോട് ചേർത്ത് സാനിയ മിർസ; സമൂഹ മാധ്യമങ്ങളിൽ പിന്തുണയുമായി ആരാധകർ

ഇൻസ്റ്റഗ്രാമിലാണ് മകൻ ഇസാൻ മിർസ മാലികിനെ കെട്ടിപിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

Update: 2024-02-03 16:18 GMT
Editor : Sharafudheen TK | By : Web Desk

ഹൈദരാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലികും സിനിമാ നടി സന ജാവേദും വിവാഹിതരായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ മകനെ നെഞ്ചോട് ചേർത്തുള്ള പോസ്റ്റ് പങ്കുവെച്ച് മുൻ ടെന്നീസ് താരം സാനിയ മിർസ. ലൈഫ്‌ലൈൻ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് മകൻ ഇസാൻ മിർസ മാലികിനെ കെട്ടിപിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. സഹോദരി അനാം മിർസയുടെ മകൾ ദുവയേയും സാനിയ ചേർത്തു പിടിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപാണ്  മാലികും സനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് മാലികാണ് ഫോട്ടോ പുറത്തുവിട്ടത്. ഇതോടെ വിവാഹബന്ധം നേരത്തെ തന്നെ വേർപെടുത്തിയെന്നുള്ള വിശദീകരണവുമായി സാനിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സാനിയയാണ് വിവാഹബന്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതെന്ന് പിതാവ് വ്യക്തമാക്കുകയും ചെയ്തു.

Advertising
Advertising

അതേസമയം, വിവാഹത്തിന്റെ പേരിൽ സാനിയയുടെ മകന് സ്‌കൂളിൽ മോശം അനുഭവം നേരിടുന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ഇസാൻ സ്‌കൂളിൽ പോകാറില്ലെന്നും വാർത്തയുണ്ട്. ഷുഹൈബിന്റെ മൂന്നാം വിവാഹമാണ് സനയുമായുള്ളത്. സനയുടെ രണ്ടാം വിവാഹമാണിത്. മുൻ നായകന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണയില്ലെന്നും താരത്തിന്റെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ലെന്നും പാകിസ്താൻ ഡെയിലി റിപ്പോർട്ട് ചെയ്തിരുന്നു.

2010ലാണ് സാനിയയുടേയും മാലികിന്റേയും വിവാഹം. 2022ൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യം അന്ന് ഇരുവരും നിഷേധിച്ചു. മകനൊപ്പമുള്ള ഫോട്ടോയിൽ താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News